ഹാദിയ

പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം എന്ന ആശയ സാക്ഷാത്കാരമാണ് ഹാദിയ ലക്ഷ്യമിടുന്നത്. ജ്ഞാന ധന്യരായ വനിതകള്‍ക്ക് കുടുംബത്തിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കാവുന്ന ഗുണപരമായ പരിവര്‍ത്തനങ്ങള്‍ ഏറെയാണ്. മുത്ത് നബിക്ക് പ്രിയ പത്‌നി ബീവി ഖദീജയില്‍ നിന്ന് ലഭിച്ച പ്രചോദനവും പിന്തുണയും ചരിത്രം ഏറെ ആവേശ പൂര്‍വമാണ് പരിചയപ്പെടുത്തുന്നത്.

പ്രിയതമന് കൂട്ടിരിക്കാന്‍ പിറന്ന നാട്ടില്‍ നിന്ന് മണലാരണ്യത്തിലേക്ക് വിരുന്നെത്തിയ സഹോദരിമാര്‍ക്ക് അവസരങ്ങളും ഒഴിവുസമയങ്ങളും ഏറെയാണ്. ഫ്‌ളാറ്റിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അലസമായി തള്ളി നീക്കുന്ന വിരസ നിമിഷങ്ങള്‍ ജ്ഞാനാന്വേഷണത്തിന് ഉപയോഗപ്പെടുത്തുന്നതിനാണ് ഹാദിയ അവസരമൊരുക്കുന്നത്. വനിതകള്‍ വീടിന്റെ വിളക്കാണെന്ന ആപ്തവാക്യം ആലങ്കാരികതയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഇതുവഴി സാധ്യമാകുന്നു.

ഡിവൈസുകളിലഭിരമിച്ച് ജീവിതം ആനന്ദതുന്ദിലമാക്കുന്ന പുതുതലമുറയെ നേരിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധന ദൗത്യങ്ങള്‍ വീട്ടകങ്ങളില്‍ നിന്നുതന്നെ തുങ്ങണം. ഹാദിയ സഹോദരിക്ക് ഈ മഹാദൗത്യത്തില്‍ പങ്കാളിയാവാന്‍ കഴിയുമെന്ന് അര്‍ദ്ധശങ്കക്കിടയില്ലാതെ ഐ സി എഫ് വിശ്വസിക്കുന്നു.

വിരസ നിമിഷങ്ങളില്‍ മൊബൈലും ടെലിവിഷനും അശ്വാസത്തുരുത്തായിക്കാണുന്ന ഹതഭാഗ്യര്‍ ഏറെയാണിന്ന്. അറിവിന്റെ അഭാവമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധമോ കാരണമായി ഫലശൂന്യമായ ആസ്വാദനങ്ങളില്‍ മുഴുകി ആത്മീയ സൗഭാഗ്യങ്ങളില്‍ നിന്നകന്നു സഞ്ചരിക്കുന്നവരെ നന്‍മയുടെ നിതാന്ത പ്രതീകങ്ങളാക്കുക, അവസരങ്ങള്‍ ഗുണപരമായി ഉപയോഗപ്പെടുത്തി അറിവുകള്‍ നേടുന്നവര്‍ക്ക് ഇനിയും ചില വിജ്ഞാനങ്ങള്‍ നേടുക തുടങ്ങിയ സന്തോഷകരമായ റിസള്‍ട്ട് പ്രതീക്ഷിച്ചാണ് ഹാദിയ സംവിധാനിച്ചിരിക്കുന്നത്. അവിചാരിത കാരണങ്ങളാല്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയ അറിവുകളും ആദര്‍ശ പാഠങ്ങളും നേടാന്‍ ഹാദിയ അവസരമൊരുക്കുന്നു.

വിശ്വാസം -വ്യക്തിത്വം – സംസ്‌കരണം എന്നീ മൂന്ന് തലവാചകങ്ങളിലധിഷ്ഠിതമായാണ് കോഴ്‌സിലെ പാഠ്യ പദ്ധതികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

Hadiya Women’s Academy

hadiyawomen@gmail.com

ICF Gulf Council

Your Articles Will Be Published!

ഹാദിയ പഠിതാക്കളുടെ രചനകൾ ഇവിടെ പ്രദർശിപ്പിക്കാൻ അവസരം!

ഹാദിയ പഠിതാക്കളുടെ കഥകളും കവിതകളും ലേഖനങ്ങളും ചരിത്രാഖ്യാനങ്ങളും പ്രസിദ്ധീകരിക്കാനുള്ള അവസരം. നിങ്ങളുടെ സൃഷ്ടികൾ താഴെ കൊടുത്ത ഇമെയിൽ അഡ്രസ്സിലേക്ക് അയച്ചു തരിക. നിങ്ങളുടെ പേരും, ക്ലാസ്സ് റൂമിൻറെ പേരും രാജ്യവും എഴുതാൻ മറക്കരുത്.

hadiyawomen@gmail.com

ICF Gulf Council

About

പ്രവാസി സഹോദരിമാര്‍ക്ക് ജ്ഞാന സമ്പാദനത്തിന്റെയും ക്രിയാത്മക ജീവിത പാഠങ്ങളുടെയും ആത്മീയ അനുഭവങ്ങള്‍ പകരുന്ന വനിതാ പഠന സംരംഭമാണ് ഹാദിയ വിമന്‍സ് അക്കാദമി. ഇസ്‌ലാമിക സംസ്‌കാരത്തിലൂന്നി നിന്നുള്ള വനിതാ ശാക്തീകരണം എന്ന ആശയ സാക്ഷാത്കാരമാണ് ഹാദിയ ലക്ഷ്യമിടുന്നത്. ജ്ഞാന ധന്യരായ വനിതകള്‍ക്ക് കുടുംബത്തിലും അതുവഴി സമൂഹത്തിലും സൃഷ്ടിക്കാവുന്ന ഗുണപരമായ പരിവര്‍ത്തനങ്ങള്‍ ഏറെയാണ്. മുത്ത് നബിക്ക് പ്രിയ പത്‌നി ബീവി ഖദീജയില്‍ നിന്ന് ലഭിച്ച പ്രചോദനവും പിന്തുണയും ചരിത്രം ഏറെ ആവേശ പൂര്‍വമാണ് പരിചയപ്പെടുത്തുന്നത്.

 പ്രിയതമന് കൂട്ടിരിക്കാന്‍ പിറന്ന നാട്ടില്‍ നിന്ന് മണലാരണ്യത്തിലേക്ക് വിരുന്നെത്തിയ സഹോദരിമാര്‍ക്ക് അവസരങ്ങളും ഒഴിവുസമയങ്ങളും ഏറെയാണ്. ഫ്‌ളാറ്റിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ അലസമായി തള്ളി നീക്കുന്ന വിരസ നിമിഷങ്ങള്‍ ജ്ഞാനാന്വേഷണത്തിന്  ഉപയോഗപ്പെടുത്തുന്നതിനാണ് ഹാദിയ അവസരമൊരുക്കുന്നത്. വനിതകള്‍ വീടിന്റെ വിളക്കാണെന്ന ആപ്തവാക്യം ആലങ്കാരികതയില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഇതുവഴി സാധ്യമാകുന്നു.

 ഡിവൈസുകളിലഭിരമിച്ച് ജീവിതം ആനന്ദതുന്ദിലമാക്കുന്ന പുതുതലമുറയെ നേരിന്റെ വഴിയിലേക്ക് നയിക്കാനുള്ള ബോധന ദൗത്യങ്ങള്‍ വീട്ടകങ്ങളില്‍ നിന്നുതന്നെ തുങ്ങണം. ഹാദിയ സഹോദരിക്ക് ഈ മഹാദൗത്യത്തില്‍ പങ്കാളിയാവാന്‍ കഴിയുമെന്ന് അര്‍ദ്ധശങ്കക്കിടയില്ലാതെ ഐ സി എഫ് വിശ്വസിക്കുന്നു. 

വിരസ നിമിഷങ്ങളില്‍ മൊബൈലും ടെലിവിഷനും അശ്വാസത്തുരുത്തായിക്കാണുന്ന ഹതഭാഗ്യര്‍ ഏറെയാണിന്ന്. അറിവിന്റെ അഭാവമോ സാഹചര്യങ്ങളുടെ സമ്മര്‍ദ്ധമോ കാരണമായി ഫലശൂന്യമായ ആസ്വാദനങ്ങളില്‍ മുഴുകി ആത്മീയ സൗഭാഗ്യങ്ങളില്‍ നിന്നകന്നു സഞ്ചരിക്കുന്നവരെ നന്‍മയുടെ നിതാന്ത പ്രതീകങ്ങളാക്കുക, അവസരങ്ങള്‍ ഗുണപരമായി ഉപയോഗപ്പെടുത്തി അറിവുകള്‍ നേടുന്നവര്‍ക്ക് ഇനിയും ചില വിജ്ഞാനങ്ങള്‍ നേടുക തുടങ്ങിയ സന്തോഷകരമായ റിസള്‍ട്ട് പ്രതീക്ഷിച്ചാണ് ഹാദിയ സംവിധാനിച്ചിരിക്കുന്നത്. അവിചാരിത കാരണങ്ങളാല്‍ സ്വന്തമാക്കാന്‍ കഴിയാതെ പോയ അറിവുകളും ആദര്‍ശ പാഠങ്ങളും നേടാന്‍ ഹാദിയ അവസരമൊരുക്കുന്നു.

വിശ്വാസം -വ്യക്തിത്വം – സംസ്‌കരണം എന്നീ മൂന്ന് തലവാചകങ്ങളിലധിഷ്ഠിതമായാണ് കോഴ്‌സിലെ പാഠ്യ പദ്ധതികളും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നത്.

 

Hadiya Women’s Academy

hadiyawomen@gmail.com

ICF Gulf Council

Blog: Students’ Corner

നോമ്പിനെ വരവേല്‍ക്കാന്‍ പുത്തന്‍ ചട്ടിയും

       ശഅബാന്‍ രാവ്‌ പിറക്കുന്നതോടെ പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍  ഏറ്റവും തിരക്ക്‌ പിടിച്ചതാണ.്‌ മദ്രസയിലെ ക്ലാസ്‌ മുറികള്‍ വെള്ളമൊഴിച്ചു കഴുകുന്ന പണിയാണ്‌ ആദ്യം. പിന്നെ മദ്രസയോടു ബന്ധപ്പെട്ട പള്ളിയിലെ  പായയും മുസ്വല്ലയുമെല്ലാം കഴുകി ഉണക്കലാണ.്‌ മദ്രസ പൂട്ടാറാവുമ്പോള്‍ ഉസ്‌താദുമാർ പള്ളിയിലെ പായയും മുസ്വല്ലയുമെല്ലാം ഞങ്ങള്‍ക്ക്‌ വീതിച്ചു തരുമായിരുന്നു. അതെല്ലാം ഉമ്മയുടെ കൂടെ അടുത്തുള്ള കുളത്തില്‍ കൊണ്ടുപോയി കഴുകി ഉണക്കും. അതു കഴിഞ്ഞാല്‍ വീട്ടിലുള്ള എല്ലാ പുതപ്പുകളും വിരികളും തുടങ്ങി അലക്കാന്‍ പറ്റുന്നതൊക്കെയും അലക്കും. പിന്നെ വീട്ടിലെ പാത്രങ്ങളും കസേരയും …

ആഘോഷം ആഭാസകരമാവുമ്പോള്‍

      റമളാനിന്റെ പൊന്നമ്പിളി മാനത്ത്‌ തെളിയുന്നതോടെ വിശ്വാസികളുടെ മനതാരില്‍ ആനന്ദത്തിന്റെ തിര മറിയുകയായി. “”അല്ലാഹവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക്‌ ബർക്കത്ത്‌ നല്‍കേണമേ, റമളാനിലേക്ക്‌ ഞങ്ങളെ എത്തിക്കേണമേ” എന്ന പ്രാർത്ഥനാ മന്ത്രവുമായി വിശ്വാസി ലോകം രണ്ട്‌ മാസങ്ങള്‍ക്കു മുമ്പേ തന്നെ റമളാനിലേക്കുള്ള പ്രയാണത്തിന്റെ മുന്നൊരുക്കത്തിലാണ്‌. നീണ്ട  കാത്തിരിപ്പിന്നൊടുവില്‍ ആഗതമവുന്ന റമളാനിനെ അങ്ങേ അറ്റത്തെ ആദരവോടെയും പവിത്രതയോടെയും വിശ്വാസി സമൂഹം നെഞ്ചിലേറ്റുന്നു.        സുകൃതങ്ങളുടെ വസന്തമാണ്‌ റമളാന്‍. എങ്ങും എവിടെയും പുണ്യങ്ങളുടെ പൂമരങ്ങള്‍പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന വിസ്‌മയകരമായ കാഴ്‌ചക്കാണ്‌ …

അസ്‌തമയ ശോഭ

റമദാനിന്‍ പൊന്നമ്പിളി മാനത്തുദിക്കുമ്പോള്‍ മാലാഖ മാർ പോലും കോരിത്തരിച്ചുപോം റമദാനിന്നന്ത്യത്തില്‍ വിടചൊല്ലിപ്പിരിയും കുഞ്ഞമ്പിളി തന്നസ്‌തമയശോഭയില്‍, വിശ്വാസി ഹൃദയങ്ങള്‍ കണ്ണീർ പൊഴിക്കുന്നൂ…… പാപഭാരമാല്‍ കൂരിരുള്‍ മുറ്റിയ ഹൃദയ കവാടമില്‍ നന്‍മയുടെ പൊന്‍കിരണങ്ങള്‍ മന്ദസ്‌മിതം തൂകുമ്പോള്‍, വിങ്ങും ഹൃദയമാലെ ഇടറും സ്വരമാലെ ഈറനണിയും മിഴിയാലെ ഇരു കരങ്ങളും നാഥനിലേക്കുയർത്തി ഇരവോതിടുന്നൂ………… റമദാനിന്‍ ചൈതന്യം തന്നായുസിന്നന്ത്യം വരെയും തിരി കെടാതെ സൂക്ഷിപ്പാഌം, റയ്യാനിന്‍ വാതായനമില്‍ മന്ദസ്‌മിതരായി മാടിവിളിക്കും വ്രത നന്‍മ തന്നാഥിത്യമേല്‍പ്പാഌം നഫീസ എ റിഫ ക്ലാസ്‌ റൂം ബഹ്‌റൈന്‍

Contact

hadiyawomen@gmail.com