സത്യ ദൂതന്‍

സർവ്വാരാധ്യരെയും ആകമാനമില്‍
ഏകനാക്കുവാന്‍ നീ തുനിഞ്ഞുവോ,
വഴിയോരം നടന്നു പോം അന്ന പാനീയങ്ങള്‍ ഭുജിക്കും തിരു ദൂതരോ
ഇതെന്തൊരത്‌ഭുതം!

ഏകനാം ഇലാഹിന്‍ പ്രീതിയിലെങ്കില്‍
എമ്പാടും തോട്ടങ്ങള്‍ക്കുടമയായീല!
വാന ലോകമില്‍ നിന്നും വാർത്തയറിഞ്ഞീടും അബീകബ്‌ശേടെ പുത്രനിവനോ!

നാട്ടിന്‍ പ്രമാണിയാം ലക്ഷപ്രഭുക്കളില്‍
അവതരിച്ചതില്ല വേദം എന്നും പരിഭവം.

ചെപ്പടി വിദ്യയും മാരണപ്പണിയും
ആരോപിച്ചന്ത്യമില്‍ ഭ്രാന്തനെന്നും
കൂകിയാർത്തു ആ തെമ്മാടികള്‍
ഈ സത്യത്തിന്‍ തിരുദൂതരെ.

മാനവന്റെ രക്ഷക്കായി മണ്ണിലൊളി തെളിഞ്ഞ ശോഭയെ മന്നാന്റെ ശത്രുക്കള്‍ മായ്‌ച്ചീടാന്‍ വെമ്പല്‍ പൂണ്ടൊരാ നിമിഷങ്ങളില്‍,

പലതും ആർത്തലച്ചു കൂകി വിറളി പൂണ്ടു നിന്നു പോയി കശ്‌മലർ.

പക്ഷേ….

ഇന്നിന്റെ പ്രതിയോഗികള്‍
മെനഞ്ഞെടുക്കുമീ വിമർശനങ്ങള്‍
അക്കാട്ടാളർക്കു പോലും തോന്നിടാത്തത്‌ അത്‌ഭുതം…!!!

    നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

പ്രവാസത്തിന്‍ കിതപ്പ്‌

കദന കഥയാല്‍ കരളലിയുമീ ജീവിത
യാത്രയിലൊരു ദിനം ഞാനും കൊതി
ച്ചുപോയി പ്രവാസമേനിന്നിലണയാന്‍,

ഈറനണിഞ്ഞ കണ്‍കളാലരുമ മുത്തിന്‍ കവിളിലുമ്മ വെച്ചന്നു ഞാന്‍
വിട ചൊല്ലിയിറങ്ങിയ നേരം മുതലെ
ന്നുള്ളിെന്‍റ തേങ്ങല്‍ മൗന നൊമ്പര
മായി സിരകളില്‍ പടർന്നു,

കാഞ്ചനക്കൂട്ടിലെ കുഞ്ഞിളം കിളിയെ
പ്പോല്‍ പ്രിയ പത്‌നി തന്നുള്ളിെന്‍റ
നോവുകള്‍ നെഞ്ചിന്‍ നെരിപ്പോടി
ലൊതുക്കി നീറുന്ന ചിന്തയാല്‍ 
നെഞ്ചകം വേവുമ്പോള്‍,

നാട്ടിന്‍ പുറത്തെ രാത്രി തന്‍ കൂരിരു
ളിന്നരണ്ട വെളിച്ചത്തില്‍ ഇടവഴിയില്‍
കൂടെ നടന്നകലുന്നൊരാ ചിത്രം 
മനസ്സില്‍ മാരിവില്ല്‌ തീർക്കുന്നു

പ്രഭാത പ്രതീതിയാല്‍ മിന്നിത്തിളങ്ങും
വെളിച്ചമാല്‍ ഇടവഴി സ്വപ്‌നമായി
മാളുകള്‍ക്കുള്ളില്‍ വിലസിടുമ്പോള്‍,

യന്ത്രം കണക്കെ മാറിമറിഞ്ഞിടും
ദിന രാത്രങ്ങളില്‍ മിച്ചമായി 
ഭവിച്ചതോ വ്യഥകള്‍ മാത്രം!

എങ്കിലും മലയോളം കദന ഭാരം തോളില്‍ പേറിയവനാം പ്രവാസീ 
നീ തന്നെയല്ലയോ ഇതര കണ്‍കളില്‍ ഭാഗ്യവാന്‍!

പ്രവാസമേ നീ തന്നൊരായിരം നോവു
കളാല്‍ കണ്ണീർചാലുകള്‍ തീർത്ത്‌ കര
ളില്‍ കനലായി ഭവിച്ചപ്പോള്‍ നിത്യരോ ഗിയായി കടബാധിതനായി ശേഷിപ്പൂ…

എന്നാകിലും സാന്ത്വനമേകാന്‍ പൊ
ന്നു മക്കളും പ്രിയ പത്‌നിയും തനി ക്കെന്നും കൂട്ടിനായി വരുമെന്ന ശുഭാ
പ്‌തിയാലുള്ളം കുളിരണിയുമ്പോള്‍,

നെഞ്ചകത്തിടിത്തീ വന്നുഭവിക്കും
പോല്‍ ദുരിത കഥകളാല്‍ മാനസം
തകരുമീ പ്രവാസത്തിന്‍ കിതപ്പി
ലമർന്നു പോം ശിഷ്‌ട ജീവിതം!!!

          നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

ഹാദിയ – സ്‌ത്രീ ശക്‌തീകരണത്തിന്ന്‌ ഒരു പുതുമുഖം

വിദ്യാഭ്യാസ രംഗത്ത് ധാരാളം പരിമിതികളുള്ള ഒരു വിഭാഗമാണ് മുസ്‌ലിം വനിതകൾ, ശരീഅത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങി നിന്ന് വിദ്യാഭ്യാസം നേടാനുതകുന്ന സൗകര്യങ്ങൾ തന്നെ ഒരു കാലത്തു വളരെ വളരെ കുറവായിരുന്നു എന്ന് പറയാം  വിശേഷിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്ത്

ഉന്നത മത പഠനവും ഭൗതിക പഠനവും അവർക്കൊരു സ്വപ്‌നമായി അവശേഷിച്ചു, പിന്നീട്‌ ഭൗതിക പഠനത്തിന്ന്‌ സൗകര്യം ലഭിച്ചെങ്കിലും ഉന്നത മത പഠനത്തിന്റെ വാതായനം  അപ്പോഴും  അടഞ്ഞു തന്നെ കിടന്നു. പൊതുവെ മുസ്‌ലിം സ്‌ത്രീകള്‍   ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഉത്സാഹം വർധിച്ചപ്പോൾ പോലും  ജീവൽ പ്രധാനമായ ആത്മീയ വിദ്യാഭ്യാസം  അഞ്ചോ ആറോ ക്ലാസ്‌ വരെ മാത്രമുള്ള മദ്രസാ പഠനത്തില്‍  പരിമിതപ്പെട്ടുപോവുന്നു  എന്നത് ഏറെ സങ്കടകരമാണ്.

      കാര്യങ്ങള്‍ വസ്‌തുതാ പരമായി ഗ്രഹിക്കാനുള്ള കഴിവും പക്വതയും ഒത്തു വരുമ്പോള്‍ മത പഠനം അന്യം നില്‍ക്കുന്നു. അതിന്റെ ഭവിഷ്യത്തുകളെക്കൊണ്ട്‌ ഇന്ന്‌ സമുദായം വീർപ്പുമുട്ടുകയും ചെയ്യുന്നു. മത പഠനവും ഭൗതിക പഠനവും സമന്വയിപ്പിച്ച ഒരു വിദ്യാഭ്യാസമാണ്‌ ഇന്നിന്റെ ആവശ്യം. സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തെ ഉള്‍ക്കൊണ്ട്‌  ഒരു പാട്‌ ദീനീ സ്‌ഥാപനം ഇന്ന്‌ നമ്മുടെ മലയാള മണ്ണില്‍ പ്രകാശം ചൊരിയുന്നു.

        കാട്ടാളരായ മഌഷ്യരെ സംസ്‌കാര സമ്പന്നരാക്കുന്ന ഒരു പ്രക്രിയയാണ്‌ വിദ്യാഭ്യാസം. അപ്പോള്‍ ആ സംസ്‌കൃത സമൂഹത്തിന്റെ ഉദയം ആരംഭിക്കുന്നത്‌ ഉമ്മയുടെ മടിത്തട്ടില്‍ നിന്നാണെന്നു നാം ഓർക്കണം. ആദ്യത്തെ അധ്യാപിക ഉമ്മയാണ്‌. ആദ്യത്തെ പാഠശാലയോ ഉമ്മയുടെ മടിത്തട്ടും!!! ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഒട്ടേറെ പ്രഗല്‍ഭരെ ലോകത്തിന്‌ സമർപ്പിച്ചതിന്റെ പിന്നില്‍ അവരുടെ മാതാക്കളുടെ പങ്ക്‌ വളരെ നിസ്സീമമായിരുന്നു.

    നമുക്കറിയാം ഇമാം മാലിക്‌ (റ) ഇമാം അഹ്‌മദ്‌ (റ) ഇമാം ശാഫിഈ (റ) ഇമാം ബുഖാരി (റ) ശൈഖ്‌ മുഹ്‌യുദ്ദീന്‍(ഖഅ)
തുടങ്ങിയ മഹത്തുക്കളുടെ  ചാലക ശക്തി അവരുടെ മാതാക്കളുടെ കണ്ണീരില്‍ ചാലിച്ച പ്രാർത്ഥനയായിരുന്നുവെന്ന്‌. തലമുറകളെ ഇസ്‌ല്‌മികമായി വളർത്താന്‍ പ്രാപ്‌തരായ വനിതകളെ വാർത്തെടുക്കേണ്ടത്‌ ഇന്നിന്റെ കലങ്ങിമറിഞ്ഞ മുല്യച്ച്യുതിയുടെ പുന:സംവിധാനത്തിന്ന്‌ അത്യന്താപേക്ഷിതമാണ്.

      വീടാകുന്ന പാഠശാലയിലെ അധ്യാപികയായും, ധാർമ്മിക മൂല്യങ്ങള്‍ നഷ്‌ടപ്പെട്ട സമൂഹത്തിലേക്ക്‌ ഈയാം പാറ്റകളെപ്പോലെ പറന്നടുക്കുന്ന പുതു തലമുറക്ക്‌ വഴികാട്ടിയായും  പ്രവർത്തിക്കാന്‍ വനിതകള്‍ക്കാകണം.

     ഇവിടെയാണ്‌ ഹാദിയ സ്‌ത്രീ ശാക്‌തീകരണത്തിന്‌ ഒരു പുതുമുഖം സമ്മാനിക്കുന്നത്. ഹാദിയയിലുടെ ഇതിഌവേണ്ട പാഠങ്ങള്‍ സ്വായത്തമാക്കാന്‍ നമുക്ക്‌ പ്രതിജ്ഞാബദ്ധരാവാം. അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട്‌ ആത്മീയ തലങ്ങളിലൂടെ ഭൗതിക രംഗത്ത്‌ വിന്വസിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാന്‍ ഹാദിയ കുടുംബത്തിന്ന്‌ സാധിക്കട്ടെ. ആത്മീയവും ആരോഗ്യകരവുമായ ക്രിയാത്മകരമായ വ്യത്യസ്‌ത പാഠ്യ പദ്ധതിയിലൂടെ സർഗ്ഗാത്‌മകമായ ഒരു മുന്നേറ്റത്തിന്‌ നമുക്ക്‌ പ്രയത്‌നിക്കാം. അതിലുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ ഇഹപര വിജയം നമുക്ക്‌ ലക്ഷ്യം വെക്കാം. ജീവിതത്തിന്റെ സർവ്വ മേഖലകളിലും തഖ്‌വയിലധിഷ്‌ഠിതമായ ഒരു ജീവിതം നയിക്കാന്‍ സർവ്വ ലോക രക്ഷിതാവ്‌ നമുക്ക്‌ തൗഫീഖ്‌ നല്‍കട്ടെ…… എന്ന പ്രാർത്ഥനയോടെ

ദുആ വസ്വിയ്യത്തോടെ

“എങ്ങും വെട്ടം തെളിക്കും പൊന്‍ വിളക്കായ്‌ ഈ ഹാദിയ
അണയാതെ എന്നും ജ്വലിച്ചിടട്ടെ”

      നഫീസ എ പയ്യോളി
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

ഹാദിയ: മാറ്റത്തിൻറെ തിരിവിളക്ക്

ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്നവൻ, മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം മറന്നവൻ, പകലന്തിയോളം മരുഭൂമിയിലെ പൊരിവെയിലിൽ കിടന്നു നരകയാതന അനുഭവിക്കുന്നവൻ, മെഴുകുതിരി പോലെ മറ്റുള്ളവർക്ക് വെളിച്ചം നൽകി സ്വയം ഉരുകിത്തീരുന്നവൻ. ഇങ്ങനെ ഒരുപാട് വാചകങ്ങളിൽ മറ്റുള്ളവരുടെ മുമ്പിൽ കാണപ്പെടുന്നവൻ;അവനാണ് പ്രവാസി.

എന്നാൽ ഒരു പ്രവാസി ഭാര്യ, അതായത് ഭർത്താവിനോടൊപ്പം കുടുംബ ജീവിതം നയിക്കാൻ ഗൾഫിലേക്ക് പറന്നവൾ, ഇവളെ കുറിച്ചാണ് മറ്റുള്ളവർ പറയുന്നതെങ്കിൽ അവർക്ക് ഇതിലും ഒരുപാട് രൂപങ്ങളുണ്ടാകും. അധികം ജോലിയൊന്നും ചെയ്യാതെ ഭർത്താവിനൊപ്പം സുഖസുന്ദരമായി ജീവിക്കുന്നവൾ, ഏസിയുടെ തണുപ്പിൽ സുഖിച്ചുറങ്ങുന്നവൾ, നാട്ടിൽ വരുമ്പോൾ തടിച്ചു സുന്ദരിയായി തിരിച്ചു വരുന്നവൾ, അമ്മായിഉമ്മയുടെയും നാത്തൂന്മാരുടെയും ഒരു ശല്യവുമില്ലാത്തവൾ, അങ്ങനെയങ്ങനെ എത്രയെത്ര സുന്ദരമായ കാഴ്ച്ചയിലൂടെ നോക്കിക്കാണുന്നവർ.

യഥാർത്ഥത്തിൽ ഇത് പൂർണ്ണമായും ശരിയാണൊ? ഒരു പരിധിവരെ ശരിയായിരിക്കാം. ഗൾഫിൽ ജീവിക്കുന്ന ഒട്ടുമിക്ക ഭാര്യമാരും രാവിലെ ബ്രേക്ക്-ഫാസ്റ്റ് പോലും ഉണ്ടാക്കാതെ സാൻഡ്-വിച്ചിലൊ  ബ്രഡും ജാമിലുമൊക്കെ ഒതുക്കി ഭർത്താവിനെ യാത്രയച്ചു ഉറക്കത്തിലേക്ക് വീഴുന്നവരാണ്. മറ്റു ചിലരാകട്ടെ രാവിലെ തുറന്നിടുന്ന ടിവിക്കു മുമ്പിൽ ആഭാസങ്ങൾ കണ്ടു സമയം തള്ളി നീക്കുന്നവർ.സോഷ്യൽ മീഡിയകളിൽ മുഴുകി മറ്റൊരു കൂട്ടർ. എന്നാൽ പ്രവാസി ഭാര്യമാർ എല്ലാവരും അവരുടെ ജീവിതത്തിൽ പൂർണ്ണ സംതൃപ്തരാണെന്ന് പറയാൻ കഴിയില്ല. നാലു ചുമരുകൾക്കിടയിൽ ജീവിതം തള്ളി നീക്കി, ആഴ്ച്ചയിൽ ഒരു ദിവസത്തിലെ ചില മണിക്കൂറുകൾ മാത്രം പുറം ലോകം കാണുന്ന ഇവരെ സംബന്ധിച്ച് അത്രത്തോളം സന്തോഷകരമെന്നു പറയാൻ പറ്റില്ല. ഭർത്താവിന്റെ സ്വഭാവമോശം കൊണ്ടൊ മറ്റു കാരണങ്ങൾ കൊണ്ടൊ വിഷമിക്കുന്ന അൽപ സ്വൽപ ഭാര്യമാരുമുണ്ട് എന്നതാണ് വാസ്തവം. ആശ്വാസത്തിന് വേണ്ടി സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണല്ലൊ ഗൾഫിലുള്ളത്.

ഗൾഫ് കുടുംബിനികളെ സംബന്ധിച്ചിടത്തോളം അവർക്ക് കിട്ടിയ നല്ല അസുലഭ നിമിഷങ്ങളാണ് ഗൾഫ് ജീവിതം. അല്പം ധാർമ്മിക ബോധമുള്ളവരാണെങ്കിൽ ഒരുപാട് നന്മകൾ ചെയ്യാനും തെറ്റിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനും പറ്റിയ നല്ലൊരു ജീവിത സാഹചര്യമാണ് ഇവിടെയുള്ളത്. ഒരുപാട് ഖുർആൻ ഓതാനും ദിക്റുകൾ ചൊല്ലാനും വായിക്കാനും എഴുതാനും പഠിക്കാനുമൊക്കെ പറ്റിയ സാഹചര്യം. അന്യ പുരുഷന്മാരെ കാണുന്നതും പരസ്പരം സംസാരിച്ചു സമയം കൊല്ലുന്നതും നാട്ടിലെ ജീവിത സാഹചര്യങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെ വളരെ കുറവാണ്. എന്നിരുന്നാലും സ്ത്രീകൾ ഭർത്താവും മക്കളും പോയിക്കഴിഞ്ഞാൽ ടിവി കണ്ടും വാട്സ്ആപ്പും ഫേസ്ബുക്കുമായി സമയം കളയുന്നു. ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ കിട്ടിയ അസുലഭ നിമിഷങ്ങൾ നശിപ്പിക്കുന്നു.മനുഷ്യൻറെ ഏറ്റവും നല്ല അനുഗ്രഹമായ ഒഴിവ് സമയവും ആരോഗ്യവും വെറുതെ നശിപ്പിച്ചു കളയുന്നു. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ ഹാദിയ കോഴ്സ് ഇവിടെ ഒരു മാറ്റത്തിന് തിരി കൊളുത്തുകയാണ്.

ഖുർആനും കൃഷിയും പാചകവും പഠിക്കുന്നതോടൊപ്പം അസൈൻമെന്റുകളും എക്സാമിനുള്ള മുന്നൊരുക്കങ്ങളുമൊക്കെ വെറുതെ സമയം പാഴാക്കുന്നവർക്ക് ഒരു മുതൽകൂട്ടാകുകയാണ്. ഹാദിയ, അത് ദുനിയാവും ആഖിറവും ശോഭിക്കുവാൻ കാരണമാകുകയാണ്. എല്ലാറ്റിനും പുറമെ ഹാദിയ ഒരു ഫാമിലി പോലെ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. പരസ്പരമുള്ള സന്ദർശനങ്ങളിലൂടെയും ഫോൺ വിളികളിലൂടെയുമായി സഹോദരിമാർ നല്ല ഒരു കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നു, അൽ ഹംദുലില്ലാഹ്. പഠിതാക്കൾക്ക് സർഗ്ഗാത്മകത വളർത്താൻ ഹാദിയ വിമൻസ് അക്കാദമി “സ്റ്റുഡൻറ്സ് കോർണറിലൂടെ” സാധിക്കുന്നു. പഠിക്കുന്ന പ്രായത്തിൽ പഠിക്കാതെ പോയ പല കാര്യങ്ങളും ഇന്ന് പലർക്കും ഹാദിയ കോഴ്സിലൂടെ  നേടിയെടുക്കാൻ കഴിയുന്നു. നല്ല ഒരു ഭാര്യ, ഉമ്മ, സഹോദരി എന്നിങ്ങനെ സ്ത്രീ തിളങ്ങേണ്ട എല്ലാ മേഖലകളിലും അവർക്ക് ഒരു ഉത്തമ സ്ത്രീയായി ഉയരാൻ ഹാദിയ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കുമെന്ന് ഉറപ്പാണ്. നമ്മുടെ ജീവിതത്തിലെ ഒട്ടു മിക്ക സമയങ്ങളും അനാവശ്യങ്ങളിലേക്ക് നീങ്ങുമ്പോൾ ഹാദിയ നമ്മെ വിളിക്കുകയാണ്, നന്മയിലേക്ക്. “അൽ ഉമ്മു മദ്രസ” എന്ന ആശയം വേണ്ട വിധത്തിൽ പ്രയോഗ വൽക്കരിക്കാൻ ഹാദിയ ക്ലാസ്സുകൾ ഉപയോഗപ്പെടുത്തുന്നവർക്ക് സാധിക്കും. പുതു സമൂഹത്തെ വളർത്തിയെടുക്കേണ്ടവൾക്ക് പുതിയ തിരിച്ചറിവാണ് ഹാദിയ. ഇനിയും ഒരു പാട് ഉയരങ്ങളിലേക്ക് ഹാദിയ വളരട്ടെയെന്നു ആശംസിക്കുന്നു. ഈ ഒരു ആശയം നടപ്പിൽ വരുത്തിയ ICF നു എല്ലാവിധ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഇനിയും ഇത് പോലെ സ്ത്രീകളുടെ ഉന്നമത്തിനു വേണ്ടിയുള്ള ഒരു പാട് കാര്യങ്ങൾ നടപ്പിൽ വരുത്താൻ ICF നും അതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നു എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ, ആമീൻ, എന്ന് പ്രാർത്ഥിക്കുന്നു.

  ഹന്നത്ത് സൈതലവി
  ഹസനിയ്യ ക്ലാസ്സ്‌റൂം
  ഹിലാൽ സെന്റർ, ഖത്തർ.

ഭൂമിയുടെ രോദനം…

ഒരിറ്റു ദാഹജലത്തിനായി
മോഹിച്ചു ഞാൻ
അങ്ങ് വാനിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടിയപ്പോൾ
എൻ മനസ്സ്സിൽ സന്തോഷം ആർത്തിരച്ചു
മധുരമാം മഴത്തുള്ളികൾക്കായി കാത്തിരുന്നു ഞാൻ
മഴത്തുള്ളി കിലുക്കത്തിനായി കാതോർത്തു ഞാൻ
ദിനങ്ങളായി കാത്തിരുന്നു നിന്നെ ഞാൻ
വാനിലെ കാർമേഘം കണ്ടു വേഴാമ്പൽ മധുരമാം നാദം മുഴക്കി- പ്പറന്നു
ഒരിറ്റു ദാഹ ജലത്തിനായി പറവകൾ പാറിപ്പറന്നു
പാതി ഉണങ്ങിയ മരങ്ങളും ചെടികളും സന്തോഷത്താൽ ചിരിച്ചു
നിമിഷ നേരം കൊണ്ടാ ആ ചിരി മാഞ്ഞു പോയി
ദുഖത്തിലാഴ്ത്തി വാനിലെങ്ങോ നീ മറഞ്ഞു
എന്നുള്ളിലെ അവസാന ജലകണികകളും വറ്റിത്തുടങ്ങി
എൻമെയ്യ് വറ്റി വരണ്ടു വിണ്ടുകീറി
ഒരിറ്റു ദാഹജലത്തിനായി ഞാൻ കേണപേക്ഷിച്ചു
മനുഷ്യ ക്രുരതകൾക്ക് ഇരയാകേണ്ടി വന്നു ഞാൻ
മരങ്ങൾ മുറിച്ചും കാടുകൾ നശിപ്പിച്ചും
തിമിർത്താടുന്നു മനുഷ്യ ജന്മങ്ങൾ
വരൾച്ചയുടെ കെടുതികളെല്ലാം അനുഭവിച്ചീടുന്നു നര ജന്മങ്ങൾ എനിക്കായി ഒരു ദിനം
പേരിനായി ഒരു ദിനം
കൊണ്ടാടുന്നു മനുഷ്യർ
ലോക പരിസ്ഥിതി ദിനം…

               – സമീറ റഷീദ്,
ഹമദ് ടൌൺ സെന്റർ
ബഹ്‌റൈൻ

ഹാദിയ; അനന്ത സാധ്യതകളിലെ ചുവടുവെപ്പുകൾ

നിരക്ഷരർ കൂടുതലായ യൂറോപ്പിന് എഴുത്തും വായനയും അറിയാത്തവർ അപൂർവ്വമായ സ്പെയിൻ ഒരത്ഭുതമായിരുന്നു. മാത്രമല്ല കരവിരുതുകളിലും അവർ മുന്നിട്ടു നിന്നു. യൂറോപ്പിലെവിടെയും ഭരണാധിപർക്ക് വസ്ത്രാലങ്കാരക്കാരനേയോ ശസ്ത്രക്രിയ പടു വിനേയോ ശിൽപിയേയേ ആവശ്യമായി വന്നാൽ കൊർദേവയിലേക്കായിരുന്നു അവർ വന്നത് .” വിശ്വാസികൾക്ക് കളഞ്ഞു പോയ സമ്പത്താണ് അറിവ് ” എന്ന പ്രവാചകപ്പൊരുൾ ഓർക്കുമ്പോഴെല്ലാം ഇബ്നു ബാജയും (AVen Pace) ഇബ്നു റുഷ്ദും (Aveross) ഇബനു അറബിയും തുടങ്ങി ഖുർആനും, ഹദീസും, വൈദ്യവും പഠിച്ച് മികവ് പുലർത്തിയ സ്ത്രീകളുമടങ്ങിയ പ്രഗത്ഭ പണ്ഡിതർ നിറഞ്ഞ് വാഴ്ന്ന മുസ്ലിം സ്പെയിനാണ് ഓർമ്മ വരാറ്. ഐ.സി.എഫിന്റെ കീഴിൽ നടന്നു വരുന്ന
ഹാദിയ കോഴ്സിന്റെ ഹാന്റികാഫ്റ്റ് പദ്ധതിക്കിടയിലാണ് ഈയൊരെഴുത്തിനിരിക്കുന്നത്. ഒലിച്ചുപോയ പ്രതാപം തിരിച്ചുപിടിക്കാനുള്ള പണ്ഡിത ശ്രേഷ്ഠരുടെ കാൽവെപ്പുകളിൽ വലിയ ചിന്തയുടെ ഫലമായ ‘ഹാദിയാ’ പ്രശംസാർഹമാണ്. ഗൾഫ് സത്രീകളുടെ സമയം കൃത്യതയോടെ  ഉപയോഗിക്കാനുതകുന്ന തികച്ചും ശാസത്രീയമായി  രൂപം നൽകിയ ഹാദിയ ഒരു പാട് മലയാളികൾക്ക് നവ്യാനുഭവമാണ്….. വളർന്നു വരുന്ന തലമുറയുടെ പ്രക്ഷുബ്ധമായ അന്തരീക്ഷ നിർമ്മിതിക്ക് ഒരു വിധത്തിൽ ശ്രദ്ധയില്ലാത്ത മാതാപിതാക്കളുടെ സ്ഥാനം വലുതാണ്. ധാർമ്മികതയും അധാർമ്മികതയും മക്കൾക്ക് വിവരിച്ചു നൽകുന്നതിലും അവരെ സംരക്ഷിക്കുന്നതിലും നാം ഇന്ന് പരാജിതരാണ്. നമ്മിലെ മതവിജ്ഞാനത്തിന്റെ ദൗർബല്യം നമ്മുടെ മക്കൾ വ്യതിചലിച്ചു പോവാൻ ഹേതുവാവുന്നുണ്ട്. ഒരു നല്ല മാതാവിനെ സൃഷ്ടിച്ചെടുക്കാൻ ഹാദിയ എന്ന സ്ത്രീ കേന്ദ്രീകൃത കോഴ്സിന് സാധിക്കും. മതം,  സാമൂഹികം, സാംസ്കാരികം, കുടുംബം, ആരോഗ്യം, കൃഷി, ഹാന്റി ക്രാഫ്റ്റ് തുടങ്ങി വ്യത്യസ്ത പദ്ധതികളടങ്ങിയ ഹാദിയ പശ്ചിമേഷ്യൻ ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. പ്രവാസി മലയാളി സ്ത്രീകൾക്ക് ഒഴിവ് സമയം കൃയാത്മകമായി ഉപയോഗിക്കാൻ സഹായിക്കുന്നതോടൊപ്പം  മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നതാണ് ‘ഹാദിയ’.
വ്യവസ്ഥാപിത തത്വത്തിന് ആപൽക്കരമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് മനുഷ്യന്റെ അന്തസിനെ പറ്റിയും  തുല്യ അവകാശങ്ങൾക്ക് വേണ്ടിയും സംസാരിക്കുകയും ചെയ്തു വന്നതാണ് ഇസ്ലാം. ശരീര ശാസ്ത്രം (Physiology) കൊണ്ടും  ഘടന ശാസ്ത്രം (Anatomy) കൊണ്ടും സ്ത്രീകൾ പുരുഷന് താഴെയാണ്.  എന്നാൽ, ഇതെല്ലാം കണ്ടുകൊണ്ട്  സാർവത്രിക സമത്വ സന്ദേശം ഇസ്ലാം  മുന്നോട്ടുവെക്കുമ്പോൾ ഖുർആനും ഹദീസും പഠിച്ചറിഞ്ഞ ഷാഫി (റ), നവവി(റ) പോലെയുള്ള മഹാരഥന്മാർ എഴുതിയ രചനകളുടെ ഘടന പോലും മനസ്സിലാവാത്ത സ്വത്വ ദുർബലരായവർ ഖുർആനിനും ഹദീസിനും വ്യാഖ്യാനം പറയുന്ന, ജുമുഅക്ക് നേതൃത്വം നൽകുന്ന, ‘അടുക്കള വിമോചനത്തിന് ‘ വേണ്ടി ശബ്ദമുയർത്തുന്ന സ്ത്രീകൾക്കിടയിലാണ് ‘ഹാദിയ’ പ്രസക്തിയാർജിക്കുന്നത്. ആദർശ തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ പണ്ഡിതന്മാരുടെ ക്ലാസുകളിലൂടെ ‘ഹാദിയ ‘ ശ്രമിക്കുന്നുണ്ട്.
ചിന്താശേഷി വർധിപ്പിക്കുകയും, സർഗാത്മക കഴിവുകൾ പുറത്തെടുക്കാനും സഹായിക്കുന്നതുമാണ് അക്കാദമിയുടെ ഹാന്റി ക്രാഫ്റ്റ് പദ്ധതി. ക്രിയാത്മകമായി സമയം ചിലവഴിക്കാനും ചിട്ടയോടെ മുന്നോട്ടു പോവാനും ഹാന്റി ക്രാഫറ്റിന്റെ പല പദ്ധതികളിലൂടെയും സാധിക്കുന്നുണ്ട്.
മനുഷ്യന് വളരെ അത്യാവശ്യമായ ഒന്നാണ് ഭക്ഷണം. പക്ഷേ ഭക്ഷണ രീതിയിലുള്ള മലയാളിയുടെ മാറ്റം വലിയതാണ്.  ശരീരത്തിനാവശ്യമായതും അല്ലാത്തതും കഴിക്കുന്ന രീതിയാണ് പൊതുവേ ഇപ്പോൾ കാണുന്നത്. പ്രത്യേകിച്ച് ഗൾഫ് മലയാളികൾ. ആരോഗ്യ ക്ലാസുകളിലൂടെ  ബോധവൽക്കരിക്കാൻ ‘ഹാദിയ ‘ മുന്നോട്ടു വന്നപ്പോൾ ഒരു പാട് ആശങ്കകളാണ് ഇല്ലാതായത്.
പ്രമുഖ വ്യക്തിത്വങ്ങളുടെ വിഷയാധിഷ്ടിത ക്ലാസുകൾ സ്ത്രീകളിൽ വലിയ ചലനം തന്നെ സൃ ഷടിക്കും തീർച്ചാ!.
പുതിയ പദ്ധതികളുമായി ഇനിയും ഹാദിയ ഉയരട്ടെ എന്നാംശംസിക്കുന്നു.
                ഹുസ്നു ബാൻ അബൂബക്കർ
                റഈസ, മനാമ ക്ലാസ് റൂം
                ബഹ്റൈൻ

ഹാദിയ പഠിതാക്കളുടെ രചനകൾ ഇവിടെ പ്രദർശിപ്പിക്കാൻ അവസരം!

ഹാദിയ പഠിതാക്കളുടെ കഥകളും കവിതകളും ലേഖനങ്ങളും ചരിത്രാഖ്യാനങ്ങളും പ്രസിദ്ധീകരിക്കാനുള്ള അവസരം. നിങ്ങളുടെ സൃഷ്ടികൾ താഴെ കൊടുത്ത ഇമെയിൽ അഡ്രസ്സിലേക്ക് അയച്ചു തരിക. നിങ്ങളുടെ പേരും, ക്ലാസ്സ് റൂമിൻറെ പേരും രാജ്യവും എഴുതാൻ മറക്കരുത്.

hadiyawomen@gmail.com

ICF Gulf Council

 

ഹാദിയ… ആത്മീയ വിപ്ളവത്തിൻറെ നാൾ വഴികൾ

പ്രവാസം ചിലർക്ക് അനുഗ്രഹവും, അത്താണിയുമാണ്. പ്രാചീനകാലം മുതലേ ജീവിതായോധനത്തിനു വേണ്ടി കാതങ്ങൾ താണ്ടി പ്രവാസം സ്വീകരിച്ച ചരിത്രമാണ് നാം കേരളീയർക്കുള്ളതു. ഇന്നും അതു നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. ഏകദേശം എൺപതു-തൊണ്ണൂറുകളിൽ ആണ് പുരുഷൻമാർക്കൊപ്പം സ്ത്രീ കളും പ്രവാസത്തിൻറെ മേൽകുപ്പായം അണിഞ്ഞുതുടങ്ങിയതു.വിവാഹ കമ്പോളത്തിൽ തന്നെ ‘ഗൾഫിലേക്കു പെണ്ണിനെ കൊണ്ട് പോവുന്ന ചെറുക്കനു’ഡിമാൻറ് വർദ്ധിച്ചതു ഇവിടുത്തെ ജീവിത സൌകര്യങ്ങളും,സുഖലോലുപതയും മുന്നിൽ കണ്ടുകൊണ്ടാണ്. എന്നാൽ ഈസുഖസൌകര്യങ്ങൾക്കിടയിലും ഫ്ളാറ്റിലെ മടുപ്പിക്കുന്ന ഏകാന്തതയിൽ വിരസത അനുഭവിക്കുന്ന എത്രയെത്ര കുടുംബിനികൾ നമ്മൾക്കിടയിലുണ്ട്.പുറം ലോകം കാണാനായി വാരാന്ത്യം വരെ കാത്തിരിക്കേണ്ട അവർ സമയം കൊല്ലാനായി സോഷ്യൽ മീഡിയകളേയും,ദൃശ്യ മാദ്ധ്യമങ്ങളേയും ഉറക്കിനേയും കൂട്ടു പിടിക്കുന്നു ഫലമോ ദുർമേധസ്സും,ധാർമിക മൂല്യച്യുതിയും,അനാവശ്യ ചാറ്റിങ്ങുമൊക്കെയായി കൊഴിഞ്ഞു പോകുന്നു ആയുസ്സിലെ വിലപ്പെട്ട ദിവസങ്ങൾ.

ഇവിടെയാണ് സത്രീ ആത്മീയ പ്രസ്ഥാനത്തിൻറെ പുത്തൻ മുഖമായ ‘ഹാദിയ വിമൻസ് കോഴ്സിൻറെ’ പ്രസക്തി.പരിശുദ്ധ സുന്നത്ത്ജമാഅത്തിൻറെ ആശയങ്ങളിൽ അധിഷ്ടിതമായ ‘ഹാദിയ’ തികച്ചും സ്രീ കേന്ദ്രീകൃതമായ ഒരു കോഴ്സ് ആണ്.മലീമസമായ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ കളങ്കമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സ്ത്രീകളിൽ നിക്ഷിപ്തമാണ്. ഇതിനായി ധാർമികമായും,ആത്മീയമായും സ്ത്രീ സമൂഹത്തിനെ സുസജ്ജരാക്കുക എന്നത് ഹാദിയ കോഴ്സിൻറെ അജണ്ടയിൽ പെട്ടതാണ്.പുത്തൻ വാദക്കാരുടേയും,പുത്തനാശയക്കാരുടേയും ചോദ്യശരങ്ങൾക്കു മുന്നിൽ പതറാതെ സാഹചര്യങ്ങളെ തികച്ചും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഉതകുന്ന ആർജ്ജവമുള്ള സ്ത്രീ സമൂഹത്തെ പടച്ചെടുക്കാൻ ഹാദിയാ കോഴ്സിനായിട്ഠുണ്ട്.

അടുക്കും ചിട്ടയോടുംകൂടിസമന്യയിപ്പിച്ച പാഠ്യപദ്ധതികൾ,അനുഭവപാടവമുള്ള ഉസ്താദുമാരുടെ ക്ളാസ്സുകൾ എന്നിവ ഇവിടെലഭ്യമാണ്.സ്നേഹസംഗമങ്ങൾ,സെമസ്റ്റർപരീക്ഷകൾ,അസൈൻമെൻറുകൾ,പാചക ക്ളാസുകൾ,കൃഷിയുടെ ബാലപാഠങ്ങൾ എന്നിവ ഈ കോഴ്സിൻറെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഇങ്ങനെദീനീജ്ഞാനത്തോടൊപ്പം,ജീവിതത്തിൻറെ എല്ലാ തലങ്ങളേയും സ്പർശിക്കുന്ന ഈ കോഴ്സ് പ്രവാസി സ്ത്രീ സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.തിരക്കുകൾ മാറ്റി വെച്ച് സംഘടനാപ്രവർത്തനങ്ങൾക്കു വേണ്ടി ഓടിനടക്കുന്നഭാരവാഹികളുടെ സേവനം സ്തുത്യർഹമാണ്.

‘ഹാദിയ’ഇന്നൊരു കുടുംബമാണ്.കൂടെപിറക്കാതെ കൂടെ പിറപ്പുകളായവരുടെ കൂട്ടായ്മ.പഠിതാക്കളുടെ പരസ്പരമുള്ള ആത്മബന്ധവും സഹകരണമനോഭാവവും എടുത്തു പറയേണ്ടതാണ്.പ്രവാസം സ്ത്രീകൾക്കൊരു തടവറയല്ല, മറിച്ച് കലവറയാണ്.വിശ്വാസവും,ദീനീജ്ഞാനവും,അമലുകളും കൊണ്ട് നാം അതിനെ നിറയ്കണം എന്നു മാത്രം. ഭൌതികതയിലൂന്നിയ ജീവിതം കൊണ്ട് നാം ഒന്നും നേടുന്നില്ല. മരണവും,മരണാനന്തര ജീവിതവും പുരുഷൻമാർക്കെന്നപോലെ സ്ത്രീകൾക്കും ബാധകമാണ്.ദീനീവളർച്ചയ്ക്കു ഏറ്റവും വളക്കൂറുള്ള മണ്ണ് പ്രവാസത്തിൻറെ മണ്ണുതന്നെ.വിജയകരമായി ഒരാണ്ട് പിന്നിടുന്ന ‘ഹാദിയ’അതിനു ഏറ്റവും നല്ല ഉദാഹരണമാണ്.

നാളെ സ്വന്തം ശരീരം പോലും നമ്മൾക്കെതിരെ സാക്ഷിപറയുന്ന നേരത്ത് ദീനീപ്രവർത്തനങ്ങൾക്കും,ജ്ഞാനസമ്പാദനത്തിനുമായി മാറ്റിവെയ്ക്കുന്ന സമയം നമ്മൾക്കൊരു മുതൽ കൂട്ടാവും എന്നകാര്യത്തിൽ തർക്കമില്ല.

വരും നാളുകളിൽ ‘ഹാദിയ’ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്…….
ദുആ വസ്യീയത്തോടെ……

ആഷ്നസുൽഫിക്കർ
ഉമൈറ, റുവി ക്ലാസ്സ്‌റൂം ,  ഒമാൻ

ഇതാണ് എന്റെ ഹബീബ്….

അബ്ദുൽ മുത്തലിബിന്റെ ഇളയമകനു ഒരു കുഞ്ഞു صلى الله عليه وسلم പിറന്നപ്പോൾ…  യത്തീമായ കുട്ടി എന്ന് സഹതപിച്ചവർക്കൊക്കെ തെറ്റി… പിറന്നുവീണതു റബ്ബിൻ ഹബീബാണെന്നു صلى الله عليه وسلم ആരറിഞ്ഞു…  കണ്ണിൽ സുറുമയെഴുതി …  ചേലാകർമം ചെയ്യപ്പെട്ടവരായിട്ടത്രേ ആ പൈതൽ  صلى الله عليه وسلم മിഴി തുറന്നത്…. പൊന്നുമ്മ ആമിനാബീവിക് ചിലതൊക്കെ വ്യക്തമായി കിട്ടിയപ്പോൾ… കിസ്രായുടെ കോട്ടകൊത്തളങ്ങൾ ഒന്നു കുലുങ്ങിയപ്പോൾ കിസ്രയുടെ അധിപൻ ഒന്നു കിടുങ്ങിയോ… സാവ തടാകം വറ്റിയപ്പോൾ……. ആർകെങ്കിലും അസ്വാഭാവികത തോന്നിയോ… صلى الله عليه وسلم

ആമിനാബീവിന്റെ പൊന്നോമന صلى الله عليه وسلم കു പാലൂട്ടാൻ ഭാഗ്യം കിട്ടിയ പോറ്റുമ്മ ഹലീമ  ബീവി…  കളികൂട്ടുകാരി ഷൈമാകു അറിഞ്ഞിരുന്നുവോ ഞാൻ കളിക്കുന്നത് ഉമ്മുൽ ഖുറയുടെ  എല്ലാ  ലോകത്തിന്റെ നായകരോടൊപ്പം ആണെന്നു…
ദാരിദ്ര്യത്തിന് തീച്ചൂളയിൽ അകപ്പെട്ടിരുന്ന ഹലീമ ബീവി തൻ വീട്ടിൽ സുഭിക്ഷത വന്നത് എവിടുന്നാ…  മെലിഞ്ഞൊട്ടിയ ആടുകൾ തടിച്ചു കൊഴുത്തതും ചരിത്രമാ… صلى الله عليه وسلم

തൗഹീദിന് സത്യസരണി ഉയർത്തിയത് കൊണ്ട് കണ്ണിലെ കരടായി ഉറ്റവർക് പോലും… ശി’ബു അബൂഥാലിബിൽ നിങ്ങൾ ബഹിഷ്കരിച്ചതു നാളെ സ്വർഗം ഉൽഘടനം ചെയുന്ന സയ്യിദരെയാണെന്നു നിങ്ങക്ക് അറിയാമോ… صلى الله عليه وسلم

ഉഹ്ദിന് താഴ്‌വാരത്തു മുത്തിൻ തിരു അധരമൊന്നു മുറിഞ്ഞപ്പോൾ ملكل امين കുതിച്ചെത്തിയത് എന്തിനാന്നോ തിരു നിണ തുള്ളികൾ എങ്ങാനും ഭൂമിയിൽ പതിച്ചാൽ അവിടം പിന്നൊന്നും തളിർക്കില്ലാത്രേ  ……. صلى الله عليه وسلم

ഇതാണ് എന്റെ ഹബീബ്…… എന്റെ സയ്യിദ്, എന്റെ എല്ലാമെല്ലാം……. صلى الله عليه وسلم.
صلى الله عليه وسلم

അല്ലാഹ് ഖൽബറിഞ്ഞുള്ള ഇശ്ഖ് ഞങ്ങളിൽ കനിയേണം  അല്ലാഹ് امين يارب العالمين

Abshan.
Mathra Class Room, Oman