Categories
Uncategorized

നബി (ﷺ) സഹിഷ്ണുതയുടെ മാതൃക : ഡെയ്‌ലി ക്വിസ് (ചോദ്യങ്ങളും ഉത്തരങ്ങളും)

31 Oct 2021

Categories
Uncategorized

തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #12)

റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ രാവ് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ ധാരാളമാളുകള്‍ വരും. തൊട്ടപ്പുറത്തെ കവലകളില്‍ പകലന്തിയോളം സൈക്കിള്‍ റിക്ഷ വലിക്കുന്നവരും പെട്ടിക്കച്ചവടക്കാരും യാചകരും തുടങ്ങി ഡല്‍ഹിയിലെ എംബസി ഉദ്യോഗസ്ഥര്‍, മന്ത്രാലയങ്ങളിലെ ഉന്നത പോസ്റ്റിലിരിക്കുന്നവര്‍, യൂണിവേഴ്‌സിറ്റി അധ്യാപകര്‍ എല്ലാവരുമുണ്ടാകുമവിടെ. എല്ലാവരുടെയും മനസ്സില്‍ ഒരേയൊരു ആഗ്രഹമേയുള്ളൂ. പരിശുദ്ധ തിരുശേഷിപ്പുകളുടെ മുന്നിലിരുന്ന് തിരുപ്രവാചകരെ (ﷺ) ഒന്നോര്‍ക്കണം; മദ്ഹുകള്‍ പാടണം.

മഗ്രിബ് നിസ്‌കാരം കഴിഞ്ഞാല്‍ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചുവെച്ച സ്ഥലം ജനനിബിഡമാവും. ആരും ആരെയും ശ്രദ്ധിക്കില്ല. തിക്കും തിരക്കും കൂട്ടുകയുമില്ല. എല്ലാവരുടെ മുഖത്തും പൂര്‍ണ്ണ വെളിച്ചമായിരിക്കും. തങ്ങള്‍ തിരുഹബീബിനെ (ﷺ) കാണാന്‍ പോകുന്നുവെന്ന ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പൂവണിയാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി. മദീനയില്‍ പോയി പൊട്ടിക്കരഞ്ഞു പാടാന്‍ ആഗ്രഹമുള്ളവരാണ് എല്ലാവരും. സാധിച്ചില്ലെങ്കിലും പ്രശ്‌നമില്ല; ഇവിടെയെങ്കിലും എത്തിപ്പെട്ടല്ലോ എന്ന നിര്‍വൃതിയുണ്ടാകും ഓരോ മുഖങ്ങളിലും.
2012 ലെ റബീഉല്‍ അവ്വല്‍ ഞങ്ങള്‍ക്കു ജുമാമസ്ജിദിലായിരുന്നു. ഓരോരുത്തരും മദ്ഹുകള്‍ ചൊല്ലുന്നതാണ് അവിടത്തെ രീതി. പ്രായം ചെന്നവരും കുട്ടികളും എല്ലാവരും അത്യുച്ചത്തില്‍ നീട്ടി മദ്ഹുഗാനങ്ങള്‍ ആലപിക്കും. ഞങ്ങള്‍ക്കും പാടണം. അതിനു ബുര്‍ദയുടെ ഓരോ കോപ്പിയും കയ്യില്‍ പിടിച്ചായിരുന്നു അവിടെ എത്തിയിരുന്നത്. ഞങ്ങളെല്ലാവരും പുതിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. സൈക്കിള്‍ റിക്ഷ വലിക്കുന്നവരും മാംസം വെട്ടുന്നവരുമെല്ലാം പുതിയ വസ്ത്രങ്ങള്‍ ധരിച്ചിട്ടുണ്ട്. എങ്കിലും ജീവിക്കാന്‍ പ്രയാസപ്പെടുന്നതിന്റെ ദൈന്യത അവരുടെ മുഖത്ത് കാണാം. എല്ലാവരും ഇടകലര്‍ന്നാണിരിക്കുന്നത്. ലോകത്തെവിടെയും കാണാത്ത സാഹോദര്യത്തോടെയും നിശ്ശബ്ദതയോടെയും.

തിരുശേഷിപ്പുകളുടെ കാവല്‍ക്കാരായ ഡല്‍ഹിയിലെ ബറകാതി സാദാത്തുക്കള്‍ അവയെ ആദരപൂര്‍വം ഞങ്ങളുടെ മുന്നിലേക്ക് കൊണ്ടുവന്നു. മിന്നല്‍ വേഗതയിലായിരുന്നു എല്ലാവരുടെയും എഴുന്നേല്‍ക്കല്‍. സ്വലാത്തും സലാമും അന്തരീക്ഷം മൊത്തം മുഴങ്ങി. ചിലരൊക്കെ പൊട്ടിക്കരയുന്നുണ്ടായിരുന്നു. മറ്റുചിലരാവട്ടെ എല്ലാ നിയന്ത്രണങ്ങളും വിട്ട് അട്ടഹസിക്കുന്നുമുണ്ടായിരുന്നു. അവര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചതുപോലെ. സ്‌നേഹമെന്നാല്‍ ഭ്രാന്തുകൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന അപൂര്‍വ നിമിഷങ്ങള്‍. തിരുനബി (ﷺ)യുടെ മുന്നില്‍ വെച്ച് അട്ടഹസിക്കല്‍ അപമര്യാദയാണെന്നെല്ലാം അവര്‍ മറന്നിരിക്കുന്നു. സ്‌നേഹം മൂര്‍ച്ഛിച്ചു ഭ്രാന്തുപിടിച്ചവര്‍ക്ക് പിന്നെ പരിസരബോധം ഉണ്ടാവില്ലല്ലോ.
മൗലിദ് തുടങ്ങി. ഓരോരുത്തരും മാറിമാറി പാടുകയാണ്. എല്ലാവരുടെയും കണ്ണില്‍ നിന്നും കണ്ണുനീരല്ല പ്രവഹിക്കുന്നത്. സ്‌നേഹത്തിന്റെ ചൂടുള്ള അരുവികളാണ്. ഓരോ അരുവിയെയും തൂവാലക്കഷ്ണങ്ങളും തുണികോന്തലയും ജുബ്ബയുടെ താഴ്ഭാഗവും കൊണ്ടു മറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുന്നു. തൊണ്ണൂറുകള്‍ കഴിഞ്ഞ പടുവൃദ്ധന്മാര്‍ വരെ യുവത്വം തിരിച്ചുകിട്ടിയ പ്രതീതിയില്‍ ഞങ്ങളെ തോല്പിച്ച് പാടുകയാണ്. ആശിഖീങ്ങളുടെ ഇശ്ഖ് ഒരിക്കലും നമുക്ക് അനുഭവിക്കാനാവില്ല. അവ കണ്ടിരിക്കാനുമാവില്ല. അവയെ ഒരിക്കലും തോല്പിക്കാനോ അതിജയിക്കാനോ നമുക്കാര്‍ക്കും ആകില്ലെന്നതിന് ആ സദസ്സ് തന്നെയായിരുന്നു സാക്ഷി.

ഇതൊരു സദസ്സ് മാത്രമല്ല; കോടിക്കണക്കിനു സദസ്സുകളില്‍ ഓരോ ദിവസവും ഈ സ്‌നേഹമാണ് പൊട്ടിയൊഴുകുന്നത്. കോടാനുകോടി മനുഷ്യര്‍ ഈ ഒരൊറ്റ മനുഷ്യനെയാണ് ചര്‍ച്ച ചെയ്യുന്നത്. കോടിക്കണക്കിനു പഠിതാക്കള്‍ ഈയൊരു വ്യക്തിയെയാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. പരകോടി ജനങ്ങളുടെ ഹൃദയങ്ങളില്‍ ഒരുനിമിഷം പോലും മുറിയാതെ ഈ മഹാനായ വ്യക്തിയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എങ്കില്‍ എന്തായിരിക്കും ഈ സ്‌നേഹം? എങ്ങനെയായിരിക്കും ഈ പ്രേമം? ആരായിരിക്കും ഈ വ്യക്തി? എന്തായിരിക്കും ഈ മഹാനായ മനുഷ്യന്റെ പ്രത്യേകതകളും അധ്യാപനങ്ങളും?

Wilfred Cantwell Smith തന്റെ Modern Islam in India എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നുണ്ട്. ‘Muslims will allow attacks on Allah; there are atheists and atheistic publications, and rationalistic societies; but to disparage Muhammad will provoke from even the most ‘liberal’ sections of the community a fanaticism of blazing vehemence. അഥവാ മുസ്ലിംകള്‍ അല്ലാഹുവിനെക്കുറിച്ച് അപരാധങ്ങള്‍ പറയുന്നത് വിട്ടുകളഞ്ഞാലും. (അങ്ങനെ ചില നിരീശ്വരവാദികളും നിരീശ്വരവാദ പ്രസിദ്ധീകരണങ്ങളും യുക്തിവാദി സമൂഹങ്ങളുമുണ്ട്) മുഹമ്മദ് നബിയെ (ﷺ) അപകീര്‍ത്തിപ്പെടുത്തുന്നത് സമുദായത്തിലെ ഏറ്റവും ‘ലിബറല്‍’ വിഭാഗങ്ങളില്‍ പോലും പ്രകോപനും സൃഷ്ടിക്കാനിടവരുത്തുമെന്നര്‍ഥം. ഡബ്ലിയു സി സ്മിതിന്റെ ഈ വാക്കുകള്‍ ഒരര്‍ത്ഥത്തില്‍ ശരിയാണ്. കാരണം ഓരോ മുസ്ലിമും ലോകത്ത് മറ്റാരെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെക്കാളും പ്രകോപിതരാകുന്നതും ഹൃദയം പൊട്ടുന്നതും പുണ്യപ്രവാചകരെ (ﷺ) അപകീര്‍ത്തിപ്പെടുത്തുമ്പോഴാണ്. ഒരാള്‍ സ്വന്തം മാതാപിതാക്കളെ തെറിവിളിച്ചുവെന്നിരിക്കട്ടെ; അതേ നാവുകൊണ്ട് മുഹമ്മദ് നബി (ﷺ)യെയും തെറിവിളിച്ചാല്‍ തീര്‍ച്ചയായും മുസ്ലിമിന്റെ മനസ്സ് ഏറ്റവും കൂടുതല്‍ വേദനിക്കുക രണ്ടാമത്തെ തെറിവിളിക്കലിലായിരിക്കും. സ്വന്തം ഉമ്മയെക്കാളും ഉപ്പയെക്കാളും സ്വന്തത്തേക്കാള്‍ തന്നെയും പരിശുദ്ധ റസൂല്‍ (ﷺ) ഓരോ വിശ്വാസിയുടെയും മനസ്സിലുണ്ട്. അവിടുത്തെക്കുറിച്ച് ചെറിയൊരു ആരോപണം പോലും വിശ്വാസിക്ക് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാകുന്നത് അതുകൊണ്ടാണ്.
ആന്‍മേരി ഷിമ്മല്‍ തന്റെ And Muhammad Is His Messenger എന്ന പുസ്തകം തുടങ്ങുന്നതുതന്നെ ഇറാനില്‍ അവര്‍ കണ്ട ഒരു മുസ്ഹഫിന്റെ കോപ്പിയെക്കുറിച്ചുപറഞ്ഞുകൊണ്ടാണ്. മുസ്ലിംകളുടെ ഏറ്റവും വലിയ ആശയമായ തൗഹീദിനെക്കുറിച്ച് പറഞ്ഞ സ്ഥലത്തേക്കാളും ഭംഗിയിലും വലിപ്പത്തിലും കലാത്മകമായുമാണ് മുഹമ്മദ് നബി (ﷺ)യെക്കുറിച്ച് പറഞ്ഞ വചനം മുസ്ഹഫില്‍ നല്‍കിയിരിക്കുന്നത്. അഥവാ മുഹമ്മദ് (ﷺ) എന്ന എഴുത്ത് തന്നെ മുസ്ലിംകള്‍ എപ്പോഴും പ്രത്യേകം അടയാളപ്പെടുത്തിവെച്ചു-പരിശുദ്ധ ഖുര്‍ആനില്‍ പോലും. മുഹമ്മദ് (ﷺ) എന്ന് ഏതു മുസ്ലിം കേട്ടാലും സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നു പറയും. അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അവരുടെ മേല്‍ ഉണ്ടാവട്ടെ എന്ന ബഹുമാന വചനമാണിത്. ഇങ്ങനെ ഒരു പദവി ലോകത്ത് ഒരു മനുഷ്യനോ വ്യക്തിക്കോ മറ്റു മതങ്ങളുടെ സാങ്കല്പിക ആരാധ്യപുരുഷര്‍ക്ക് പോലുമോ ഇല്ലെന്നത് ഈ സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഈ സ്‌നേഹവായ്പ് ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമല്ല; ഏതു സമയത്തും ഏതു ഘട്ടത്തിലും മുഹമ്മദ് (ﷺ) എന്നുപറഞ്ഞാല്‍ കേട്ടിരിക്കുന്നവരുടെയെല്ലാം അധരത്തില്‍ നിന്നും ഈ വചനങ്ങള്‍ അറിയാതെ ഉതിര്‍ന്നുവീഴും. മരണവീട്ടിലും വിവാഹപ്പന്തലിലും ഭക്ഷണത്തളികയിലുമെല്ലാം ഇതുതന്നെയാണ് സ്ഥിതി.

പരിശുദ്ധ ഖുര്‍ആനില്‍ ഏതു ഖാരിഉം പൊട്ടിയ ഹൃദയവുമായി ഓതുന്ന വരികളാണ് ‘മുഹമ്മദുറസൂലുല്ലാഹ്.’ (ﷺ) എന്ന് തുടങ്ങുന്ന വചനം. നിസ്‌കാരത്തില്‍ പാരായണം ചെയ്താല്‍ പോലും ഹൃദയങ്ങള്‍ വിങ്ങുന്ന ശബ്ദം ചെവിയോര്‍ത്താല്‍ കേള്‍ക്കാനാവും. ഈജിപ്തിലായിരിക്കുന്ന സമയത്തും അത് ശ്രദ്ധിച്ചതാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഖുര്‍ആന്‍ കേട്ട് പൊട്ടിക്കരയുന്നത് ഈ വചനം എത്തുമ്പോഴായിരുന്നു. കാരണം ഓരോ മുസ്ലിമിന്റെയും ഹൃദയത്തിലാകെ ഈ പുന്നാര നബി (ﷺ) നിറഞ്ഞുനില്‍പ്പാണ്. ആ പേരു കേള്‍ക്കുമ്പോള്‍ തന്നെ ഹൃദയം പൊട്ടും. കാണാന്‍ ഒടുങ്ങാത്ത പൂതിയുണ്ടാവും. തിരുനോട്ടം കിട്ടാന്‍ ഓരോരുത്തരും മത്സരിക്കും. ഓരോ മുസ്ലിമും ഈ സ്വപ്നം ഉള്ളില്‍ കൊണ്ടുനടക്കുന്നു. മറ്റെല്ലാ സ്വപ്നങ്ങളും മാറിയേക്കാം. ഇന്നലത്തെ ആഗ്രഹമായിരിക്കില്ല ഇന്ന്. പക്ഷേ, പുണ്യപ്രവാചകര്‍ (ﷺ) ഉറക്കത്തിലൊന്നു വന്നു ആശീര്‍വദിക്കുകയെന്ന സ്വപ്നം ഓരോരുത്തരും താലോലിക്കും. ഒരിക്കല്‍ സാധിച്ചാല്‍ വീണ്ടും വീണ്ടും ആഗ്രഹിക്കും. അങ്ങനെ ഉറക്കത്തില്‍ കണ്ടവരുടെ ഭാഗ്യമോര്‍ത്ത് കണ്ണീര്‍പൊഴിക്കും. അവരുടെ ചരിത്രങ്ങള്‍ വായിച്ച് നെടുവീര്‍പ്പിടും. അതിനുവേണ്ടി ജീവിതത്തെ ചിട്ടപ്പെടുത്താന്‍ ഓരോ രാത്രിയും പ്രതിജ്ഞ പുതുക്കും. ഏതു വിശ്വാസിയുടെയും മനസ്സില്‍ ഒരൊറ്റ യാത്രയോടാകും ഏറ്റവും പ്രിയം. അത് മക്കയും മദീനയുമാണ്. അവിടുത്തെ ചാരത്ത് ഒന്നണയുക; അവിടെത്തന്നെ മരിക്കുക. എന്നിട്ട് ആ മണ്ണില്‍ നിത്യനിദ്രയിലാഴുക- എത്രയെത്ര വിശ്വാസികളാണ് ഇതിനുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നത്!

ഓരോ ആശിഖീങ്ങളും എത്രയാണ് പുണ്യനബി (ﷺ)യെക്കുറിച്ച് പാടിത്തീര്‍ത്തത്. ആയിരം മനുഷ്യജന്മത്തിനു കേട്ടുതീരാത്തയത്രയും പാടുകയും എഴുതുകയും ചെയ്തു. എഴുതിയെഴുതി അശക്തരായിരിക്കുന്നുവെന്ന് ഓരോരുത്തരും സമ്മതിച്ചു. എഴുതിവെച്ചത് ഓരോ വിശ്വാസിയുടെയും അധരങ്ങളില്‍ നിത്യേന മാറിമാറി വന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ അവരത് മുറുകെപ്പിടിച്ചു. അതിനുവേണ്ടി മാത്രം എത്ര പണം മുടക്കിയും സദസ്സുകള്‍ നിത്യേന സംഘടിപ്പിച്ചു. അടുക്കളയില്‍ തുടങ്ങി അന്താരാഷ്ട്ര തലം വരെ ഈ കീര്‍ത്തനങ്ങള്‍ ഒഴുകിക്കൊണ്ടേയിരുന്നു. എന്നിട്ടും ഒരാള്‍ക്കും ഒരല്പംപോലും മതിയെന്നുതോന്നിയില്ല. മതിയാക്കാമെന്ന വിചാരം പോലും ഉണ്ടായില്ല. കാരണം സ്‌നേഹം ഉള്ളില്‍ നിറച്ചവര്‍ക്ക് അപദാനങ്ങള്‍ നിര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല.
ഈ സ്‌നേഹത്തിനു ഒന്നര സഹസ്രാബ്ദത്തിന്റെ പഴക്കമുണ്ട്. അന്ന് മുതല്‍ അഥവാ നബി (ﷺ) തങ്ങള്‍ മക്കയില്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ ആ സ്‌നേഹം ഒഴുകിക്കൊണ്ടിരിക്കുകയാണ്-ജീവനെക്കാള്‍ പ്രധാനമായി; എല്ലാത്തിനെക്കാളും മേലെ. ഒരിക്കല്‍ മക്കയില്‍ സൈദ്ബ്‌നു ദുസ്നയെ(റ) അബൂസുഫ്്യാന്‍ അടങ്ങുന്ന ശത്രുക്കള്‍ പിടിച്ചുവെച്ചു. കൊലക്കയറില്‍ ബന്ധിതനായ സൈദിനോട്(റ) അബൂസുഫ്്യാന്‍ പറഞ്ഞു: ‘നിന്റെ ഈ സ്ഥാനത്ത് മുഹമ്മദ് (ﷺ) ആകുന്നത് നിനക്കിഷ്ടമാണെന്ന് പറഞ്ഞാല്‍ മതി; നിന്നെ വെറുതെ വിടാം.’ അങ്ങനെ മനസ്സുകൊണ്ട് ഇഷ്ടപ്പെടണമെന്നുപോലും അബൂസുഫ്്യാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ദിഗന്തങ്ങള്‍ ഭേദിച്ച്, ഓരോ ശത്രുവിനെയും നോക്കി പുച്ഛിച്ചുകൊണ്ട് സൈദ് (റ) പറഞ്ഞു: ‘ഞാനിവിടെ കൊലചെയ്യപ്പെടാതിരിക്കുന്നതിനു പകരമായി എന്റെ നബി (ﷺ)ക്ക് ഒരു മുള്ള് തറക്കുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല.’ സൈദി(റ)നെ ആയിരം പ്രാവശ്യം കൊന്നാലും ആ സ്‌നേഹത്തിനു ഒരു ക്ഷതംപോലും പറ്റില്ലെന്ന് ശത്രുക്കള്‍ സാക്ഷ്യം പറഞ്ഞ സന്ദര്‍ഭമാണിത്. ഇങ്ങനെ ഒരു സൈദ്(റ) മാത്രമായിരുന്നില്ല. ചരിത്രത്തില്‍ എക്കാലവും പരകോടി സൈദുമാരെ(റ) നമുക്ക് കാണാനാകും. വര്‍ത്തമാനത്തില്‍ വരെയും; അന്ത്യനാളിന്റെ അന്നുപോലും.

ഉര്‍വത്ബ്‌നു മസ്ഊദ്(റ) ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് മക്കയിലെ ശത്രുക്കളുടെ പ്രതിനിധിയായി മദീനയില്‍ വന്നു. നബിയും അനുചരരും തമ്മിലുള്ള സ്‌നേഹബന്ധം കണ്ട് അന്ധാളിച്ച അദ്ദേഹം മക്കയില്‍ വന്നുപറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഞാന്‍ കിസ്‌റാ, കൈസര്‍, നജ്ജാശി രാജാക്കന്മാരെയെല്ലാം കണ്ടിട്ടുണ്ട്. അവരുടെ ദര്‍ബാറുകളില്‍ നടക്കുന്നത് വീക്ഷിച്ചിട്ടുണ്ട്. അവിടെയൊന്നും കാണാത്തതാണ് ഞാന്‍ മദീനയില്‍ കണ്ടത്. മുഹമ്മദിന്റെ (ﷺ) ജനത മുഹമ്മദിനെ (ﷺ) സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുപോലെ ലോകത്ത് മറ്റെവിടെയും കണ്ടിട്ടില്ല…’ ഈ വാക്കുകള്‍ അന്നത്തേക്ക് മാത്രമായിരുന്നില്ല. ഇന്നും മുഹമ്മദിന്റെ (ﷺ) ജനത മുഹമ്മദിനെ (ﷺ) സ്‌നേഹിക്കുന്നതുപോലെ ലോകത്തൊരാളും ആരെയും സ്‌നേഹിക്കുന്നില്ല. അങ്ങനെയാര്‍ക്കും അവകാശപ്പെടാന്‍ പോലും സാധിക്കില്ല.

സ്‌നേഹമെന്നാല്‍ ആര്‍ക്കും മനസ്സിലേക്ക് കുത്തിക്കയറ്റാന്‍ കഴിയുന്നതല്ല. അത് നാം പോലുമറിയാതെ ജനിച്ചുപോകുന്നതാണ്. ശക്തിപ്പെടുന്നതും ഇല്ലാതെയാകുന്നതുമെല്ലാം നമ്മുടെ ആഗ്രഹള്‍ക്കനുസരിച്ചല്ല. എത്ര സ്‌നേഹിക്കണമെന്നു വിചാരിച്ചാലും സ്‌നേഹിക്കപ്പെടണമെന്നു ആഗ്രഹിച്ചാലും നടക്കില്ല. കാരണം അവയൊക്കെ നമ്മുടെ നിയന്ത്രണങ്ങളില്‍നിന്നും അപ്പുറത്താണ്. എങ്കില്‍ ഈ മഹാനായ മനുഷ്യനോട് ഓരോരുത്തര്‍ക്കുമുള്ള ഈ അപാരമായ സ്‌നേഹത്തിന്റെ കാരണമെന്തായിരിക്കും? അതാണ് പഠിക്കേണ്ടത്.
മനുഷ്യരുടെ ആരാധ്യരാകാനുള്ള ശ്രമങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. എല്ലാവരും മറ്റുള്ളവരുടെ, ഒരുകൂട്ടം ആളുകളുടെയെങ്കിലും ആരാധ്യപാത്രങ്ങളാവാനാണ് ശ്രമിക്കാറുള്ളത്. അനേകായിരം മനുഷ്യദൈവങ്ങള്‍ അതിനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. മീഡിയയും സോഷ്യല്‍ മീഡിയയും അതിനുവേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. കവലകളും സ്റ്റേജുകളും അതിനുവേണ്ടിയാണ് സജ്ജമാക്കുന്നത്. ഓരോ നിമിഷവും തന്റെ ആരാധ്യര്‍ വര്‍ധിക്കുന്നുണ്ടോ എന്ന പരിശോധനയിലാണ് ഇവരൊക്കെയും. പക്ഷേ മുഹമ്മദ് നബി (ﷺ) നേരെ വിപരീതമായാണ് സംസാരിച്ചത്. നിങ്ങളില്‍ ആരെങ്കിലും എനിക്ക് നേരെ ആരാധനയുടെ ഭാവമെങ്ങാനും പ്രകടിപ്പിച്ചാല്‍ ആ നിമിഷം മുതല്‍ നിങ്ങള്‍ എന്റെ പ്രസ്ഥാനത്തില്‍ പെട്ടയാളല്ല എന്ന് അവിടുന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങളെയും എന്നെയും പടച്ചത് ഒരു അല്ലാഹുവാണെന്നും ഞാനും ആ അല്ലാഹുവിന്റെ അടിമയാണെന്നും അവിടുന്ന് നിരന്തരം ഉദ്‌ബോധിപ്പിച്ചു. അവനെ മാത്രമേ ആരാധിക്കാവൂ, ഞാന്‍ നിരന്തരം അവനു മാത്രമാണ് ആരാധന നടത്തുന്നത് തുടങ്ങിയ പ്രസ്താവനകളിലൂടെ തന്നെ ആരാധ്യനാക്കാനുള്ള മുഴുവന്‍ ശ്രമങ്ങളെയും പൂര്‍ണമായും നിഷ്‌കാസനം ചെയ്തു പ്രവാചകര്‍ (ﷺ). മറിച്ചായിരുന്നുവെങ്കില്‍ ഇതിലപ്പുറം ആളുകളെ കിട്ടുമായിരിക്കാം- കാരണം മക്കക്കാര്‍ക്ക് ഏറ്റവും പരിചിതം സൃഷ്ടികളെ ദൈവങ്ങളാക്കിയായിരുന്നുവല്ലോ. പക്ഷെ അവിടുന്ന് സത്യസന്ധമായി സംസാരിച്ചു. ഇന്നും മുസ്ലിംകള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു. എന്നിട്ടും അവര്‍ക്ക് സൃഷ്ടികളില്‍ മറ്റെല്ലാത്തിനെക്കാളും വിലപ്പെട്ടവരായി മുഹമ്മദ് നബി (ﷺ) നിലനില്‍ക്കുന്നു. ഈ മഹാപ്രതിഭാസത്തിന്റെ സ്വീകാര്യതയാണ് ഓരോരുത്തരും പഠിക്കേണ്ടതും ചിന്തിക്കേണ്ടതും.

ജീവിച്ചുവെന്നതിനു തെളിവില്ലാത്ത ജന്മമല്ല മുഹമ്മദ് നബി (ﷺ)യുടേത്. നബി (ﷺ) ചരിതം മിത്തുകളുമല്ല, ഭാവനയുമല്ല. ഓരോ സെക്കന്‍ഡും രേഖപ്പെടുത്തപ്പെട്ട ജീവിതമാണ്. മരണം വരെയും രേഖപ്പെടുത്തപ്പെട്ടു. ലക്ഷക്കണക്കിന് ജനങ്ങളിലൂടെ ഇന്നും അത് കൈമാറിപോരുന്നു. വിയോഗ ദിനം മുതല്‍ ഇന്നുവരെ ആ പുണ്യ ഖബ്റിന്നരികിലേക്ക് പതിനായിരങ്ങള്‍ ഓരോ നിമിഷവും ഒഴുകിക്കൊണ്ടിരിക്കുന്നു. ഐതിഹ്യവും പുരാണവും കെട്ടുകഥകളും വായിച്ചുകിട്ടിയ വിവരം വെച്ചല്ല ഈ സ്‌നേഹം. നമുക്ക് മുമ്പേ വന്നുപോയ മഹാനായ മനുഷ്യനോടുള്ള, അവിടുത്തെ വ്യക്തിത്വത്തോടുള്ള, അധ്യാപനങ്ങളോടുള്ള, അവിടുന്ന് കൈമാറിയ ആശയങ്ങളോടുള്ള സ്‌നേഹമാണിത്. അവിടുത്തെ അറിഞ്ഞ ഓരോരുത്തരുടെയും മനസ്സില്‍ അറിയാതെ വരുന്ന അദമ്യമായ പ്രേമം. ഇത് പഠിച്ചില്ലെങ്കില്‍ മറ്റെല്ലാ പഠനവും ഭാഗികമാണ്. കാരണം ഇവിടെയാണ് സമ്പൂര്‍ണ മനുഷ്യനുള്ളത്. മനുഷ്യരായി പിറന്നവരെല്ലാം ഈ മനുഷ്യനെയാണ് പഠിക്കേണ്ടത്.

അതുകൊണ്ട് ലോകമേ, ഈ മനുഷ്യനെ പഠിക്കൂ. ആ പഠനം ഒരിക്കലും വെറുതെയാകില്ല.

Categories
Uncategorized

ഹാദിയ റിവൈവൽ 2020

ഹാദിയ റിവൈവൽ 2020 കഴിഞ്ഞെങ്കിലും മനസ്സ് ഇതുവരെയും അതിൽ നിന്നും മുക്‌തമായൊയിട്ടില്ല എന്നതാണ് വാസ്‌തവം. കിട്ടിയ നിർദ്ദേശങ്ങൾ അനുസരിച്ചു അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്കു ക്യാമ്പ് വളരെ നന്നായി പൂർത്തിയാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ് .എന്നാൽ ഇതിന്റെയെല്ലാം രൂപരേഖ ആദ്യമായി തയ്യാറാക്കിയ ICF ലെ മെമ്പേഴ്സിനെ എത്ര പ്രശംസിച്ചാലും മതിയാകൂല്ല. മാഷാ അല്ലാഹ്. ഹാദിയസഹോദരിമാരുടെ മനസ്സുകളെ അഗാധമായി സ്പർശിച്ചിരിക്കുന്നു എന്ന് ഗ്രൂപുകളിൽ വരുന്നു വോയ്‌സിൽ നിന്നും മെസ്സേജിൽ നിന്നും മനസിലാക്കുന്നു. ഇത്രയും വൈവിധ്യമാർന്ന (കളിയും കാര്യവും) നിറഞ്ഞ ഒരു ക്യാമ്പ് തീർച്ചയായും ഹാദിയിലേക്ക് ഇനിയും സഹോദരിമാരെ ആകർഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. ICF ന്റെ നേതൃത്വത്തിൽ നാമിതുവരെ നടത്തിപോന്ന പരിപാടികളിലെല്ലാം തന്നെ സദസ്സിന്റെ അച്ചടക്കം കണ്ടു വിശിഷ്ട അതിഥികൾ പോലും അമ്പരന്നിട്ടുണ്ട്. ക്യാന്സറിനെതിരെയുള്ള ബോധവത്കരണ ക്ലാസ്സിൽ വന്ന അന്യ മതസ്ഥർ പോലും ആ സദസ്സിനെ വാനോളം പുകഴ്ത്തിയിരുന്നു ഇന്നലെ നടന്ന ഹാദിയ ക്യാമ്പിൽ ഞങ്ങൾക്കു തന്ന സപ്പോർട്ട് :ഡിജിറ്റൽ (മൈക്ക്, പവർ പോയിന്റ് ), സർട്ടിഫിക്കറ്റ് ഓർഡർ ആക്കിത്തന്നതും, കുട്ടികളെ നോക്കിത്തന്നതും ക്യാമ്പ്‌ നടത്താൻ വളരെ സുഗമമായി എത്ര നന്ദി പറഞ്ഞാലും തീരില്ല. ഈ സംഘടന ഒരത്ഭുതമാണ്. ഓരോ പരിപാടിയും അച്ചടക്കത്തോടും അങ്ങേയറ്റം ഭംഗിയായി നടത്താൻ ഇതിന്റെ പിന്നിൽ രാപകലില്ലാതെ കഷ്ടപ്പെടുന്ന കുറെ സഹോദരങ്ങളുണ്ട്. ഞ ങ്ങൾക്കു നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാനേ കഴിയു. അല്ലാഹു ജീവിതത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും ബർകതും പ്രധാനം ചെയ്യട്ടെ. ആമീൻ.

സിത്താര ഷിബു
ഗുബ്ര ക്ലാസ്സ് റൂം ഉമൈറ
ഒമാൻ

Categories
Uncategorized

റിവൈവൽ 2020

അൽഹംദുലില്ലാഹ്…… 
കണ്ണും, മനസും നിറയുകയാണ് റിവൈവൽ 2020 എന്ന ഹാദിയയുടെ ക്യാമ്പിനെ പറ്റിയുള്ള അഭിനന്ദനപ്രവാഹങ്ങൾ  കേൾക്കുമ്പോൾ…. ഒരാഴ്ചത്തെ ഞങ്ങളുടെ അധ്വാനം ഫലം കണ്ടതിലുള്ള ആത്മസംതൃപ്തി….. 
ക്യാമ്പ്  സെൻട്രൽ തലത്തിലാണോ,  യൂണിറ്റ് തലത്തിലാണോ നടത്തേണ്ടത്  എന്ന ചർച്ചകൾക്കൊടുവിൽ യൂണിറ്റ് തലത്തിൽ നടത്താൻ അറിയിപ്പ് കിട്ടിയപ്പോൾ  നെഞ്ചിടിച്ചതു ഞങ്ങൾ ഉമൈറമാരുടെ മാത്രമാണോ??? സമയാസമയങ്ങളിൽ ക്യാമ്പിന്റെ വിജയത്തിനാവശ്യമായ മാർഗനിർദേശങ്ങൾ നൽകികൊണ്ട് ഐ. സി.എഫ് നാഷണൽ നേതൃത്വം ഞങ്ങളെ അത്ഭുതപ്പെടുത്തി…..  പരിമിതമായ ഒരാഴ്ച്ച കാലത്തെ സമയം…. ചെയ്തു തീർക്കേണ്ട കാര്യങ്ങൾ….. തിരക്കിട്ട ചർച്ചകൾ….. ഗ്രൂപ്പിലെ തീരുമാനങ്ങളുടെ പോരായ്മ തീർക്കാനായി റഈസ, അമീറ, ഉമൈറമാർ ഒന്നിടവിട്ട ദിവസങ്ങളിൽ മണിക്കൂറുകളോളം  പ്രത്യേക മീറ്റിംഗുകൾ…… 
ക്ഷണിക്കേണ്ടവരുടെയും, സന്ദർശിക്കേണ്ടവരുടേയും ലിസ്റ്റ് തയ്യാറാക്കി അമീറ വന്നപ്പോൾ, എങ്ങനെ ക്ഷണിക്കണം, എവിടെയൊക്കെ ശ്രദ്ധിക്കണം എന്ന ഉപദേശവുമായും, മറ്റും റഈസമാർ ഞങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി ഒപ്പം നിന്നു. പഠിതാക്കളുടെ ഇടയിൽ   ക്യാമ്പ് ചർച്ചാവിഷയമാക്കാൻ ഇടയ്ക്കിടെ ഹാദിയ ഗ്രൂപ്പിൽ ടെക്സ്റ്റുകളും, പോസ്റ്റുകളും ഇടാൻ മറന്നില്ല…. ഒരു സ്ഥലത്തുപോലും പിഴക്കരുതെന്നുറച്ചു കൊണ്ട് ക്യാമ്പിന്റെ തലേദിവസത്തെ ട്രയൽ നോക്കലും കൂടിയായപ്പോൾ ക്യാമ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി……. 
അല്ലാഹുവിൽ സർവ്വസ്തുതിയും അർപ്പിച്ചു, ബിസ്മിയും, ഹംദോടെ ആരംഭിച്ച ക്യാമ്പിലേക്ക് പ്രതീക്ഷച്ചതിനേക്കാളും അധികം  സഹോദരിമാരെ കണ്ടപ്പോൾ ഉത്സാഹവും, ഉന്മേഷവും വാനോളം ഉയർന്നു ……. 
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ മനസിന്റെ ആരോഗ്യവും പ്രാധാന്യമർഹിക്കുന്നു എന്ന് ഓർമപ്പെടുത്തി തുടങ്ങിയ ഡോക്ടറുടെ ക്ലാസ്സ്‌ ഹൃദ്യവും, അർത്ഥവത്തുമായിരുന്നു…… 
സ്ത്രീകളെ വിശ്വാസത്തോടൊപ്പം സർവ്വമേഖലകളിലേക്കും പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെ ഹാദിയ ടുമാറോ എന്ന ശീർഷകവുമായി എത്തിയ സഹോദരി മുഖം മിനുക്കിയ ഹാദിയയെ പരിചയപ്പെടുത്തി തന്നു…… 
അവസരങ്ങൾ നമ്മുടെ കൈവിരൽ തുമ്പിലുണ്ടെന്നു ഓർമപ്പെടുത്തി പ്രതീക്ഷയുടെ കൈത്തിരി തെളിയിച്ചു കൊണ്ട് വി ക്യാൻ എന്ന ക്ലാസ്സുമായെത്തിയ മിടുക്കി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി…. 
ക്യാമ്പിനെ ജീവസുറ്റതാക്കാൻ മനസ്സിൽ മായാതെ നിൽക്കുന്ന ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ ഓർമകൾ പങ്കുവെച്ചു പഠിതാക്കൾ ആവേശത്തോടെ സൊറയും പൊരുളും  ഭംഗിയാക്കി….
 ചട്ടിപ്പത്തിരിയും, കപ്പബിരിയാണിയും, കാക്കറൊട്ടിയും പേര് ഓർമ്മയില്ലാത്ത മറ്റു പല രുചികരമായ വിഭവങ്ങളും സ്ഥാനം പിടിച്ച രസക്കൂട്ടിൽ പ്രിയപ്പെട്ട വിഭവത്തിന്റെ പാചകക്രമം ഉറക്കെ വായിച്ചും , വൈവിധ്യമായ വിഭവങ്ങൾ രുചിച്ചു നോക്കിയും പഠിതാക്കൾ  പരസ്പരം സന്തോഷം പങ്കു വെച്ചു…… രസക്കൂട്ടിനായുള്ള  വിഭവങ്ങളുടെ  കാര്യത്തിൽ ഓരോ ഹാദിയ പഠിതാവും  ഒരു മടിയും കൂടാതെ  ആവേശപൂർവം മത്സരിച്ചു അവരവരുടെ സ്വാദിഷ്ടമായ വിഭവങ്ങൾഒരുക്കികൊണ്ടു വന്നു…. അന്നും ഇന്നും റൂവി ഹാദിയയുടെ ശക്തി പഠിതാക്കൾ തന്നെയാണെന്ന് അവർ വീണ്ടും തെളിയിച്ചു….. കുട്ടികളെ അടക്കി ഇരുത്താനും, ഭക്ഷണം വിളമ്പാനും ഞങ്ങളോടൊപ്പം സദാസന്നദ്ധരായി അവരും കൂടെ നിന്നു………  പുസ്തകങ്ങളിൽ നിന്നും, ഉസ്താദിന്റെ ക്ലാസ്സുകളിൽ നിന്നും മാത്രം കേട്ടറിഞ്ഞ മയ്യിത്ത് പരിപാലനം കണ്ടറിഞ്ഞപ്പോൾ സദസ്സിൽ നിന്നുയർന്ന നെടുവീർപ്പുകളും, ഗദ്ഗദങ്ങളും…. .ജീവിതത്തിന്റെ നശ്വരതയെ ഓർമപെടുത്തിക്കൊണ്ടുള്ള  അന്ത്യയാത്ര എന്ന സെഷൻ സഹോദരിമാർ ശ്വാസം അടക്കിപിടിച്ചാണ് കണ്ടുതീർത്തത്…..  ഇനിയും മയ്യിത്ത് പരിപാലനവും,  സംശയനിവാരണവും  മാത്രമായി ഒരു ക്ലാസ് കൂടെ  നടത്തണമെന്ന  പഠിതാക്കളുടെ നിരന്തരമായ  അഭ്യർത്ഥന ആ ക്ലാസ്സിന്റെ സ്വീകാര്യത അറിയിക്കുന്നതായിരുന്നു….. 
ഒടുക്കം ഇരുൾമൂടുന്ന രാത്രിയെ സാക്ഷിയാക്കി ബുർദ്ദയുടെ വരികൾ ആലപിച്ചു, ഇസ്തിഹ്ഫാറിന്റെ മന്ത്രങ്ങൾ ഉരുവിട്ട് ആത്മ സമർപ്പണത്തിന്റെ  സൈക്കോ  തസവുഫ് …. കഴുകി കളഞ്ഞ പാപവും, മുറുകെ പിടിച്ച സുന്നത്തുമായി  അവാച്യമായ അനുഭൂതിയിൽ നിൽക്കുമ്പോൾ ആത്മാവിനെ തൊട്ടുണർത്തുന്ന ദുആയോടെ ക്യാമ്പിന് പരിസമാപ്തി…. മൂന്നുമണിക്കൂറത്തെ ക്യാമ്പിന്റെ ക്ഷീണമല്ല തിരിച്ചിറങ്ങിയ സഹോദരിമാരിൽ നിന്നു ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത് അനുവർത്തിക്കാനും, എത്തിപിടിക്കാനും, ജീവിതത്തിൽ പകർത്തുവാനും ഏറെയുണ്ടെന്ന തിരിച്ചറിവാണ്…. അതിനു വേദി ഒരുക്കിത്തന്ന ഹാദിയയോടുള്ള നന്ദിയുമാണ്…..                   നാഥനു സ്തുതി…….. 

ആഷ്‌ന സുൽഫീക്കർ
ഉമൈറ റൂവി ക്ലാസ്സ്‌ റൂം
ഒമാൻ

Categories
Uncategorized

Hadiya camp – Revival 2020

“Hadiya camp – Revival 2020” – Thursday’s evening program was very good, and it was very helpful. Especially Dr. Shifana madam’s class about health awareness (topic: let’s guard our health not for our sickness). This class was very good, it helped us to learn how to keep ourselves and our family healthy. Thanks to Dr. Shifana mam for giving wonderful class to us. 

              Similarly the demo class called “Mayyath paripaalanam” after death, it was very helpful. We have been learned a lot of things from this session and also it changed our many misconceptions. Thanks to Hadiya sisters for giving such a wonderful class to us.

            Next session the “Secondary source of income” also become very important and helpful this was also a good motivation class too. It helped us to learn a lot of new job opportunities, special thanks to Hiba.

            Also, the wonderful session “Rasakkoot” was very interesting, we learned recipes of variety of delicious dishes from that, and also after the program we were able to eat a lot of delicious dishes. So, thanks to my dearest Hadiya friends for making the whole program as better.

           Also, through this program I was able to be a part of one speech program “Sorayum Porulum” it was a wonderful experience for me, Alhamdulillah I could have done it better. Since joining the Hadiya group I have been able to make positive changes in my life, thanks to all of you in Hadiya group. 

Congratulations and special thanks to the ICF group, who have been teaching a lot of new knowledge and a systematic lifestyle. 

RAHEENA SHAFEEK. 
Classroom : RUWI
MUSCUT – OMAN. 

Categories
Uncategorized

ഹാദിയ റിവൈവൽ 2020

അസ്സലാമു അലൈകും വ റഹ്മത്തുള്ള… അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇന്നലെത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ സാധിച്ചതിൽ ആദ്യമായി അല്ലാഹുവിനെ സ്തുതിക്കുന്നു… ഡോക്ടറുടെ ക്ലാസ്സ്‌,  ആരോഗ്യകരമായ ശീലങ്ങളും  ജീവിതരീതിയും  എങ്ങനെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗം ആക്കാം എന്ന ഒരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. (ഇന്ന് രാവിലെ  എണീറ്റിട്ട് ഉറങ്ങിയില്ല. വേഗം ബ്രേക്ഫാസ്റ്റും കഴിച്ചു ) ശാരീരികമായ ആരോഗ്യം മാത്രമല്ല മാനസികമായ ആരോഗ്യവും അത്ര തന്നെ പ്രാധാന്യം ഉള്ള വിഷയമാണെന്ന ബോധവൽക്കരണവും അതോടൊപ്പം തന്നെ സ്ട്രസ്സ് കുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പറഞ്ഞുതന്നത് ഏവർക്കും ഏറെ ഉപകാരപ്പെടും എന്നത് തീർച്ച.
മയ്യത്ത് പരിപാലനം എന്ന ക്ലാസ് പകർന്നു തന്ന അറിവുകൾ വളരെ വിലപ്പെട്ടതായിരുന്നു. ഈ വിഷയത്തിൽ ഒരു അറിവും ഇല്ലാത്തതിനാൽ  ഇത്തരത്തിൽ ഉള്ള ഒരു  ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു . മാഷാ അല്ലാഹ് വളരെ സൂക്ഷ്മമായി വിശദമായി തന്നെ അവർ മൂന്നു പേരും അത് പറഞ്ഞു തന്നു. ഡമ്മി ആണെങ്കിലും ശരിക്കും ഒരു മയ്യിത്തിനെ പരിപാലിക്കുന്ന സൂക്ഷ്മതയോടെ വേദനിപ്പിക്കരുതേ വേദനിപ്പിക്കാതെ ചെയ്യണേ എന്ന് അവർ ആവർത്തിച്ചു പറഞ്ഞത് കേട്ടപ്പോൾ നമ്മുടെ സ്വന്തം ആരോ ആണ് ആ കിടക്കുന്നത് എന്ന ഒരു ഫീൽ ആയിരുന്നു. മരണവീട്ടിൽ പോവാനും മയ്യിത്തിനെ നോക്കാനും  ഒക്കെ ഒരു ബേജാർ ആയിരുന്നു ഇതുവരെ. ഇപ്പോൾ അൽഹംദുലില്ലാഹ് ഒരുപാട് ധൈര്യം വന്നത് പോലെ തോന്നുന്നു.
ഹദിയയുടെ പുതിയ സിലബസ് ഏറെ പ്രതീക്ഷയോടെ ആണ് കേട്ടറിഞ്ഞത്. അടുക്കളത്തോട്ടവും മറ്റു വരുമാന മാര്ഗങ്ങളും കിച്ചൻ ടിപ്സും picnicum ഒക്കെ വളരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. കൊച്ചു മിടുക്കി ആയിഷ മനോഹരമായി തന്നെ വിഷയം കൈകാര്യം ചെയ്തു.
സൊറയും പൊരുളും സെഗ്മെന്റ് വളരെയേറെ രസകരമായി തോന്നി. ജെസ്മിയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു രസം  ആണല്ലോ

ഹാദിയ ഓരോരുത്തരിലും വരുത്തിയ മാറ്റങ്ങൾ കേട്ടപ്പോൾ ഇതു എന്റെ സ്വന്തം അനുഭവം ആണല്ലോ എന്ന് തോന്നിപ്പോയി.
 അതിനുശേഷം ആയിരുന്നു എല്ലാവരും കാത്തിരുന്ന സമ്മാനവിതരണം. അതുവരെ പുറത്തെവിടെയോ കളിക്കുകയായിരുന്ന മകൾ എങ്ങനെയാണ് കൃത്യസമയത്ത് അവിടെ എത്തിയത് എന്ന് അറിയില്ല. മക്കളുടെ മുന്നിൽ ഉമ്മാക്ക് ഒന്നാം റാങ്കിനുള്ള ഉപഹാരം വാങ്ങാൻ പറ്റിയത് അല്ലാഹുവിന്റെ കൃപ. ഏറെ അഭിമാനത്തോടെ അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവളുടെ കണ്ണുകൾക്ക് അതിനേക്കാൾ തിളക്കം.
 അതുപോലെ ഫസ്‌നയുടെ ഇസ്തിഗ്ഫാർ… മനസ്സറിഞ്ഞു എല്ലാരും കൂടെ ചൊല്ലിയപ്പോ അത് വേറിട്ട ഒരനുഭവം ആയി. ബുർദ യുടെ വരികൾ എല്ലാവരും ഒരുമിച്ച് ഏറ്റു ചൊല്ലിയപ്പോൾ ഹൃദയത്തിൽ കുളിർമഴ പെയ്ത പോലെ. 
ഷെമിയുടെ ദുആ കേട്ടപ്പോ സത്യം പറഞ്ഞാൽ കണ്ണുനീർ ഒഴുകുക ആയിരുന്നു. കരയുന്നത് മറ്റാരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കിയപ്പോ എല്ലാവരും എന്നെ പോലെ കണ്ണു തുടക്കുന്നത് ആണ് കണ്ടത്. ലൈറ്റ് അണച്ചത് കാരണം മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടോ എന്ന ചിന്ത വരാതെ മനസ്സുരുകി ഹൃദയത്തിൽ തട്ടി ദുആ ചെയ്യാൻ സഹായകമായി.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.. 

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും, എല്ലാ അമീറാ ഉമൈറ റഈസമാർക്കും ഉള്ളതാണ് ഈ പരിപാടിയുടെ വിജയം. അള്ളാഹു അവർക്കും പങ്കെടുത്ത എല്ലാവർക്കും അതിനുള്ള പ്രതിഫലം നൽകുമാറാകട്ടെ. ഇനിയും ഇതുപോലുള്ള ക്ലാസുകൾ നടത്താനും അതിൽ പങ്കെടുത്ത് ധാരാളം അറിവുകൾ നേടാനും ഇഹ ലോകത്തും പരലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടാനും നാഥൻ തൗഫീഖ് നൽകട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ 
Jiya Safeer 
Ghubra classroom
Oman

Categories
Uncategorized

Hadiya Revival 2020 Feedback

Hadiya Revival camp was superb camp held at 21-02-2020. Hadiya student’s were more excited to hear the new curriculum and gain more energy after hearing secondary sources of income. This camp boosted the spiritual beliefs in us. Especially the class for”ghusl Janazah” was very useful and cleared many doubts for the audience. Health class taken by Doctor Fouziya was very effective for Hadiya’s to organize their health plans and for maintaining too. Many healthy and tasty dishes where introduced by our Hadiya’s in “Rasa kuttu” section. Especially it was mouth watering session. Last session was an emotional and useful session. Hope all good deeds accept by Almighty Allah and rewards us in this dhuniyah and akhirah.
      I would like to congratulate and thank all the Umairah’s for their guidance and support for all programs held  in our Al Khoud madrasa. Also I would like to thank our Al Khoud madrasa Usthad’s and other cooprative members for giving assistance for conducting Hadiya Revival 2020 program.
     Hoping more interesting and useful camps by ICF for Hadiya’s.

Shahanas
Classroom: Al Khoud
Seeb – Oman

Categories
Uncategorized

നോമ്പിനെ വരവേല്‍ക്കാന്‍ പുത്തന്‍ ചട്ടിയും

       ശഅബാന്‍ രാവ്‌ പിറക്കുന്നതോടെ പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍  ഏറ്റവും തിരക്ക്‌ പിടിച്ചതാണ.്‌ മദ്രസയിലെ ക്ലാസ്‌ മുറികള്‍ വെള്ളമൊഴിച്ചു കഴുകുന്ന പണിയാണ്‌ ആദ്യം. പിന്നെ മദ്രസയോടു ബന്ധപ്പെട്ട പള്ളിയിലെ  പായയും മുസ്വല്ലയുമെല്ലാം കഴുകി ഉണക്കലാണ.്‌ മദ്രസ പൂട്ടാറാവുമ്പോള്‍ ഉസ്‌താദുമാർ
പള്ളിയിലെ പായയും മുസ്വല്ലയുമെല്ലാം ഞങ്ങള്‍ക്ക്‌ വീതിച്ചു തരുമായിരുന്നു. അതെല്ലാം ഉമ്മയുടെ കൂടെ അടുത്തുള്ള കുളത്തില്‍ കൊണ്ടുപോയി കഴുകി ഉണക്കും. അതു കഴിഞ്ഞാല്‍ വീട്ടിലുള്ള എല്ലാ പുതപ്പുകളും വിരികളും തുടങ്ങി അലക്കാന്‍ പറ്റുന്നതൊക്കെയും അലക്കും. പിന്നെ വീട്ടിലെ പാത്രങ്ങളും കസേരയും തുടങ്ങി റൂമുകള്‍ വരെ വെള്ളമൊഴുക്കി തേച്ച്‌ കഴുകും. എല്ലാറ്റിലും സജീവമായി കുട്ടികളായ ഞങ്ങളും ഉണ്ടാകും.

      പിന്നെ ഉമ്മാമയുടെ വേവലാതി പുത്തന്‍ പചട്ടി എത്തിയില്ല എന്നതാണ.്‌ അപ്പോഴേക്കും ചട്ടി വില്‍പ്പനക്കാർ വീട്ടുമുറ്റത്ത്‌ എത്തിയിരിക്കും. നോമ്പിന്‌ മോര്‌ കാച്ചാഌം, കറിവെക്കാഌം, ചോറ്‌ വെക്കാഌം പുത്തന്‍ മണ്‍ചട്ടിയും കുടുക്കയും തന്നെ വേണമെന്നാണ്‌ ഉമ്മാമയുടെ നിർബന്ധം. എന്നാല്‍ ഇന്ന്‌ നോണ്‍ സ്‌റ്റിക്‌ പാത്രങ്ങളുടെ ഉപയോഗപ്പെരുപ്പം തനിമയാർന്ന മണ്‍ചട്ടിയുടെ ഗുണവും രുചിയും ഇല്ലാതാക്കി. ഇതൊക്കെ കഴിയുമ്പോഴേക്ക്‌ റമളാനിന്റെ പൊന്‍ പിറ മാനത്ത്‌ തെളിഞ്ഞിട്ടുണ്ടാകും.

      നോമ്പ്‌ തുറക്കുമ്പോള്‍ തരിയും, തറാവീഹിന്‌ ശേഷം ജീരക ക്കഞ്ഞിയും, പച്ചക്കായ്‌ ഉടച്ചതും, അത്താഴത്തിന്‌ മോര്‌ കാച്ചിയതും നിർബ്ബന്ധമാണ്‌. അതുകൊണ്ട്‌ തന്നെ രാവിലെ തേച്ച്‌ കഴുകാന്‍ പാത്രങ്ങളുടെ നീണ്ട നിര തന്നെയുണ്ടാകൂം. പശുവിന്റെ കറവ വറ്റിയ സമയമാണെങ്കില്‍ അയല്‍പക്കത്തെ കൂട്ടുകാരികളുമൊത്ത്‌ രാവിലെത്തന്നെ മോരു വാങ്ങാന്‍ പോകും. എത്ര ദൂരം അകലെയാണെങ്കിലും മോര്‌ വാങ്ങിക്കൊണ്ടുവരും. പിന്നെ അടുത്തുള്ള വീട്ടിലെ ഫ്രിഡ്‌ജില്‍ വെള്ളം കൊണ്ടുവെക്കലാണ്‌ അടുത്ത ജോലി. എന്നിട്ടാണ്‌ പിന്നെ സ്‌കൂളിലേക്കുള്ള പോക്ക.്‌

       എന്നാല്‍ ഉമ്മാമയുടെ ബദ്ധപ്പാട്‌ ഇതിലൊന്നും മാത്രമായിരുന്നില്ല. ഖുർആന്‍ ഖത്‌മ്‌ തീർക്കാഌള്ള തിടുക്കത്തിലുമാണ.്‌ ഇംഗ്ലീഷും മലയാളവും വായിക്കാനറിയില്ലെങ്കിലും അറബി നന്നായി വായിക്കാനറിയുമായിരുന്നു. സ്വന്തം കൈകൊണ്ട്‌ മനോഹരമയ എംബ്രോയ്‌ഡറി വർക്ക്‌ തീർത്ത്‌ തയ്‌ച്ച കുപ്പായമായിരുന്നു ഉമ്മാമ ധരിച്ചിരുന്നത്‌.

    പിന്നെ വല്ലിപ്പ, അന്ന്‌ പ്രദേശത്തെ എല്‍പി സ്‌കൂളിലെ അധ്യാപകനായി നിയമനം കിട്ടിയിട്ട്‌ നിരസിച്ചതാണ.്‌ എന്ത്‌കൊണ്ടെന്നാല്‍ വല്ലിപ്പയുടെ ജോലിയായ ചരക്ക്‌തോണിയില്‍ പോയാല്‍ സ്‌കൂളിലേതിനേക്കാളും കാശ്‌ കിട്ടുമെന്നത്‌കൊണ്ട്‌. എന്നാല്‍ പതിരാവില്‍ മൂന്ന്‌ മണിയുടെ ശേഷം എഴുന്നേറ്റ്‌ നീണ്ട തഹജജുദ്‌ നിസ്‌കരിക്കുന്ന വല്ലിപ്പയെ ഓർക്കുമ്പോള്‍ മനസ്സ്‌ വിങ്ങുന്നു. എന്നിട്ട്‌ എല്ലാവരെയും വിളിച്ചുണർത്തും. പിന്നെ അത്താഴം കഴിഞ്ഞാല്‍ നീണ്ട ഖുർആന്‍ പാരായണമാണ.്‌ റമളാനിലും അല്ലാത്തപ്പോഴും ഉമ്മാമയും വല്ലിപ്പയും ഖുർആന്‍ ഓതിത്തീർക്കുന്ന കാഴ്‌ചക്കാണ്‌ കുഞ്ഞുനാളുകള്‍സാക്ഷിയായത്‌. മാത്രവുമല്ല റവാതിബും, വിത്‌റും, ളുഹയും, അവ്വാബീഌം തുടങ്ങി ഒരു സുന്നത്ത്‌ നിസ്‌കാരം പോലും വല്ലിപ്പ ഒഴിവാക്കാറുമില്ല.

    ഖുർആനിന്‌ പുറമെ ഹദീസ്‌ ഗ്രന്ഥമോ ചരിത്രമോ തുടങ്ങിയ എന്തെങ്കിലും വായിക്കാത്ത ഒരു ദിനം വല്ലിപ്പയുടെ ജീവിതത്തില്‍ കഴിഞ്ഞിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. ്‌അവരുടെ ധന്യമായ ആ ജീവിതം ശഅബാനിലും റമദാനിലും തന്നെ അസ്‌തമിക്കുകയും ചെയ്‌തു. അല്ലാഹു അവർക്ക്‌ മഗ്‌ഫിറത്തും മർഹമത്തും നല്‍കി സ്വർഗ്ഗപ്രവേശനം എളുപ്പമാക്കട്ടെ എന്നപ്രാർത്ഥനയോടെ അവരുടെ സ്‌മരണക്കു മുന്നില്‍ ഈ വരികള്‍ ഞാന്‍ സമർപ്പിക്കുന്നു.

          നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

Categories
Uncategorized

ആഘോഷം ആഭാസകരമാവുമ്പോള്‍

      റമളാനിന്റെ പൊന്നമ്പിളി മാനത്ത്‌ തെളിയുന്നതോടെ വിശ്വാസികളുടെ മനതാരില്‍ ആനന്ദത്തിന്റെ തിര മറിയുകയായി. “”അല്ലാഹവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക്‌ ബർക്കത്ത്‌ നല്‍കേണമേ, റമളാനിലേക്ക്‌ ഞങ്ങളെ എത്തിക്കേണമേ” എന്ന പ്രാർത്ഥനാ മന്ത്രവുമായി വിശ്വാസി ലോകം രണ്ട്‌ മാസങ്ങള്‍ക്കു മുമ്പേ തന്നെ റമളാനിലേക്കുള്ള പ്രയാണത്തിന്റെ മുന്നൊരുക്കത്തിലാണ്‌. നീണ്ട  കാത്തിരിപ്പിന്നൊടുവില്‍ ആഗതമവുന്ന റമളാനിനെ അങ്ങേ അറ്റത്തെ ആദരവോടെയും പവിത്രതയോടെയും വിശ്വാസി സമൂഹം നെഞ്ചിലേറ്റുന്നു.

       സുകൃതങ്ങളുടെ വസന്തമാണ്‌ റമളാന്‍. എങ്ങും എവിടെയും പുണ്യങ്ങളുടെ പൂമരങ്ങള്‍പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന വിസ്‌മയകരമായ കാഴ്‌ചക്കാണ്‌ റമളാന്‍ സാക്ഷിയാവുന്നത.്‌

     ലോകത്ത്‌ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും പഠന ഗവേഷണങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിശുദ്ധ ഖുർആനിന്റെ അവതരണ മാസവും കൂടെയാണ്‌ റമളാന്‍. ഈ പുണ്യ ദിനങ്ങളില്‍ ഒരു ഫൈനല്‍ പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന പഠിതാവിനെപ്പോലെ ലോക മുസ്‌ലിംകള്‍ മുഴുവഌം  വിശുദ്ധ ഗ്രന്ഥം വായിച്ചു തീർക്കാനൂം സല്‍ക്കർമ്മങ്ങളില്‍ മുന്നേറാഌം ജാഗരൂകരാവുന്നു.

        “അസ്സലാമു അലൈക യാ ശഹ്‌റു റമദാന്‍’ എന്നു പറഞ്ഞ്‌ അവസാനത്തെ വെള്ളിയാഴ്‌ച ഖത്വീബുമാർ റമദാനിനെ യാത്രയയക്കുമ്പോള്‍ വിശ്വാസികളുടെ നെഞ്ച്‌ പിടയുകയാണ്‌. എന്നാല്‍ പുത്തഌടുപ്പും കുഞ്ഞുവളകളും മാലയും മൈലാഞ്ചിയുമായി കുഞ്ഞു മക്കള്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ തിടുക്കം കൂട്ടുന്നു.

        റമളാനിന്റെ ദിനരാത്രങ്ങള്‍ ഓരോന്നായി കടന്നൂപോകുമ്പോള്‍
കുഞ്ഞു മനസ്സുകള്‍ ആഹ്‌ളാദ ഭരിതമാണ.്‌ പുത്തഌടുപ്പിലേക്കും മിന്നൂം  വളകളിലേക്കും നോക്കി നോമ്പെത്രയായി എന്ന്‌ തിരക്കുന്നു അവർ……! ആചോദ്യത്തിന്റെ മാസ്‌മരികതയില്‍ വിടരുന്ന കണ്ണുകളില്‍ വാരിയെടുത്തു ഉമ്മ വെച്ചിരുന്ന അസുലഭ നിമിഷങ്ങള്‍…….! വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രം കാണാറുള്ള നെയ്‌ച്ചോറിനെ പ്രതീക്ഷിച്ച്‌ കൊതിയൂറൂം മനസോടെ കാത്തിരുന്ന കുഞ്ഞുകാലം….!

      എന്നാല്‍  റമളാനിന്റെ വിട വാങ്ങല്‍ വിശ്വാസിയുടെ ഹൃദയാന്തരത്തില്‍ തീർക്കുന്ന നോവുകളെ മായ്‌ക്കാനാണ്‌ ശവ്വാലിന്‍ പൊന്നമ്പിളി പിറക്കുന്നത്‌.
നോവുകള്‍ മാറ്റിവെച്ച്‌ വിശ്വാസി സമൂഹം ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നു. അത്‌ മനസില്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും തിരി തെളിയിക്കുന്നു. പരസ്‌പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതുനാമ്പുകള്‍ എങ്ങും അലയടിക്കുന്നൂ. മുസ്‌ലിം സമൂഹം ഹൃദ്യമായി തങ്ങളുടെ ആഘോഷത്തെ ആസ്വദിക്കുന്നു

       എന്നാല്‍ ആഘോഷത്തിന്റെ സത്തയും തനിമയും ചോർന്നു പോകുന്ന ഒരു കാലത്തിലാണ്‌ നാം നിലകൊള്ളുന്നത്‌. ഒരു മാസം കൊണ്ട്‌  നേടിയെടുത്ത ആത്‌മീയാഌഭൂതി ഒരു ദിവസം കൊണ്ട്‌ കളഞ്ഞു കുളിക്കുന്ന ആഭാസമനായിപ്പോവരുത്‌. അരുതായ്‌മകളെ നാം തിരിച്ചറിയണം
ആഘോഷത്തെ ഇസ്‌ലാം വിലക്കിയിട്ടില്ല. ചില അതിർ വരമ്പുകള്‍ നിശ്‌ചയിച്ചെന്നു മാത്രം.

     ഈ പുണ്യ ദിനങ്ങളില്‍ നാം നേടിയെടുത്ത ആത്‌മീയ ചൈതന്യം ജീവിതാന്ത്യം വരെ തിരി കെടാതെ സൂക്ഷിക്കാഌം റയ്യാനിന്‍ വതായനമില്‍ മാടിവിളിക്കുന്ന വ്രത ശുദ്ധിയുടെ നിറവില്‍ മനസ്സ്‌ കുളിരണിയാഌം സർവ്വ ലോക രക്ഷിതാവ്‌ നമ്മെ അഌഗ്രഹിക്കട്ടെ.

നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

Categories
Uncategorized

അസ്‌തമയ ശോഭ

റമദാനിന്‍ പൊന്നമ്പിളി
മാനത്തുദിക്കുമ്പോള്‍ മാലാഖ
മാർ പോലും കോരിത്തരിച്ചുപോം

റമദാനിന്നന്ത്യത്തില്‍ വിടചൊല്ലിപ്പിരിയും കുഞ്ഞമ്പിളി
തന്നസ്‌തമയശോഭയില്‍,
വിശ്വാസി ഹൃദയങ്ങള്‍
കണ്ണീർ പൊഴിക്കുന്നൂ……

പാപഭാരമാല്‍ കൂരിരുള്‍ മുറ്റിയ
ഹൃദയ കവാടമില്‍
നന്‍മയുടെ പൊന്‍കിരണങ്ങള്‍
മന്ദസ്‌മിതം തൂകുമ്പോള്‍,

വിങ്ങും ഹൃദയമാലെ
ഇടറും സ്വരമാലെ
ഈറനണിയും മിഴിയാലെ
ഇരു കരങ്ങളും നാഥനിലേക്കുയർത്തി
ഇരവോതിടുന്നൂ…………

റമദാനിന്‍ ചൈതന്യം
തന്നായുസിന്നന്ത്യം വരെയും
തിരി കെടാതെ സൂക്ഷിപ്പാഌം,

റയ്യാനിന്‍ വാതായനമില്‍
മന്ദസ്‌മിതരായി മാടിവിളിക്കും
വ്രത നന്‍മ തന്നാഥിത്യമേല്‍പ്പാഌം

നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍