ഹാദിയ പഠിതാക്കളുടെ രചനകൾ ഇവിടെ പ്രദർശിപ്പിക്കാൻ അവസരം!

ഹാദിയ പഠിതാക്കളുടെ കഥകളും കവിതകളും ലേഖനങ്ങളും ചരിത്രാഖ്യാനങ്ങളും പ്രസിദ്ധീകരിക്കാനുള്ള അവസരം. നിങ്ങളുടെ സൃഷ്ടികൾ താഴെ കൊടുത്ത ഇമെയിൽ അഡ്രസ്സിലേക്ക് അയച്ചു തരിക. നിങ്ങളുടെ പേരും, ക്ലാസ്സ് റൂമിൻറെ പേരും രാജ്യവും എഴുതാൻ മറക്കരുത്.

hadiyawomen@gmail.com

ICF Gulf Council

 

ഹാദിയ… ആത്മീയ വിപ്ളവത്തിൻറെ നാൾ വഴികൾ

പ്രവാസം ചിലർക്ക് അനുഗ്രഹവും, അത്താണിയുമാണ്. പ്രാചീനകാലം മുതലേ ജീവിതായോധനത്തിനു വേണ്ടി കാതങ്ങൾ താണ്ടി പ്രവാസം സ്വീകരിച്ച ചരിത്രമാണ് നാം കേരളീയർക്കുള്ളതു. ഇന്നും അതു നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു. ഏകദേശം എൺപതു-തൊണ്ണൂറുകളിൽ ആണ് പുരുഷൻമാർക്കൊപ്പം സ്ത്രീ കളും പ്രവാസത്തിൻറെ മേൽകുപ്പായം അണിഞ്ഞുതുടങ്ങിയതു.വിവാഹ കമ്പോളത്തിൽ തന്നെ ‘ഗൾഫിലേക്കു പെണ്ണിനെ കൊണ്ട് പോവുന്ന ചെറുക്കനു’ഡിമാൻറ് വർദ്ധിച്ചതു ഇവിടുത്തെ ജീവിത സൌകര്യങ്ങളും,സുഖലോലുപതയും മുന്നിൽ കണ്ടുകൊണ്ടാണ്. എന്നാൽ ഈസുഖസൌകര്യങ്ങൾക്കിടയിലും ഫ്ളാറ്റിലെ മടുപ്പിക്കുന്ന ഏകാന്തതയിൽ വിരസത അനുഭവിക്കുന്ന എത്രയെത്ര കുടുംബിനികൾ നമ്മൾക്കിടയിലുണ്ട്.പുറം ലോകം കാണാനായി വാരാന്ത്യം വരെ കാത്തിരിക്കേണ്ട അവർ സമയം കൊല്ലാനായി സോഷ്യൽ മീഡിയകളേയും,ദൃശ്യ മാദ്ധ്യമങ്ങളേയും ഉറക്കിനേയും കൂട്ടു പിടിക്കുന്നു ഫലമോ ദുർമേധസ്സും,ധാർമിക മൂല്യച്യുതിയും,അനാവശ്യ ചാറ്റിങ്ങുമൊക്കെയായി കൊഴിഞ്ഞു പോകുന്നു ആയുസ്സിലെ വിലപ്പെട്ട ദിവസങ്ങൾ.

ഇവിടെയാണ് സത്രീ ആത്മീയ പ്രസ്ഥാനത്തിൻറെ പുത്തൻ മുഖമായ ‘ഹാദിയ വിമൻസ് കോഴ്സിൻറെ’ പ്രസക്തി.പരിശുദ്ധ സുന്നത്ത്ജമാഅത്തിൻറെ ആശയങ്ങളിൽ അധിഷ്ടിതമായ ‘ഹാദിയ’ തികച്ചും സ്രീ കേന്ദ്രീകൃതമായ ഒരു കോഴ്സ് ആണ്.മലീമസമായ വർത്തമാന സാമൂഹ്യ സാഹചര്യത്തിൽ കളങ്കമില്ലാത്ത ഒരു തലമുറയെ വാർത്തെടുക്കേണ്ട ഉത്തരവാദിത്വം സ്ത്രീകളിൽ നിക്ഷിപ്തമാണ്. ഇതിനായി ധാർമികമായും,ആത്മീയമായും സ്ത്രീ സമൂഹത്തിനെ സുസജ്ജരാക്കുക എന്നത് ഹാദിയ കോഴ്സിൻറെ അജണ്ടയിൽ പെട്ടതാണ്.പുത്തൻ വാദക്കാരുടേയും,പുത്തനാശയക്കാരുടേയും ചോദ്യശരങ്ങൾക്കു മുന്നിൽ പതറാതെ സാഹചര്യങ്ങളെ തികച്ചും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ ഉതകുന്ന ആർജ്ജവമുള്ള സ്ത്രീ സമൂഹത്തെ പടച്ചെടുക്കാൻ ഹാദിയാ കോഴ്സിനായിട്ഠുണ്ട്.

അടുക്കും ചിട്ടയോടുംകൂടിസമന്യയിപ്പിച്ച പാഠ്യപദ്ധതികൾ,അനുഭവപാടവമുള്ള ഉസ്താദുമാരുടെ ക്ളാസ്സുകൾ എന്നിവ ഇവിടെലഭ്യമാണ്.സ്നേഹസംഗമങ്ങൾ,സെമസ്റ്റർപരീക്ഷകൾ,അസൈൻമെൻറുകൾ,പാചക ക്ളാസുകൾ,കൃഷിയുടെ ബാലപാഠങ്ങൾ എന്നിവ ഈ കോഴ്സിൻറെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പെട്ടതാണ് ഇങ്ങനെദീനീജ്ഞാനത്തോടൊപ്പം,ജീവിതത്തിൻറെ എല്ലാ തലങ്ങളേയും സ്പർശിക്കുന്ന ഈ കോഴ്സ് പ്രവാസി സ്ത്രീ സമൂഹം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുന്നു.തിരക്കുകൾ മാറ്റി വെച്ച് സംഘടനാപ്രവർത്തനങ്ങൾക്കു വേണ്ടി ഓടിനടക്കുന്നഭാരവാഹികളുടെ സേവനം സ്തുത്യർഹമാണ്.

‘ഹാദിയ’ഇന്നൊരു കുടുംബമാണ്.കൂടെപിറക്കാതെ കൂടെ പിറപ്പുകളായവരുടെ കൂട്ടായ്മ.പഠിതാക്കളുടെ പരസ്പരമുള്ള ആത്മബന്ധവും സഹകരണമനോഭാവവും എടുത്തു പറയേണ്ടതാണ്.പ്രവാസം സ്ത്രീകൾക്കൊരു തടവറയല്ല, മറിച്ച് കലവറയാണ്.വിശ്വാസവും,ദീനീജ്ഞാനവും,അമലുകളും കൊണ്ട് നാം അതിനെ നിറയ്കണം എന്നു മാത്രം. ഭൌതികതയിലൂന്നിയ ജീവിതം കൊണ്ട് നാം ഒന്നും നേടുന്നില്ല. മരണവും,മരണാനന്തര ജീവിതവും പുരുഷൻമാർക്കെന്നപോലെ സ്ത്രീകൾക്കും ബാധകമാണ്.ദീനീവളർച്ചയ്ക്കു ഏറ്റവും വളക്കൂറുള്ള മണ്ണ് പ്രവാസത്തിൻറെ മണ്ണുതന്നെ.വിജയകരമായി ഒരാണ്ട് പിന്നിടുന്ന ‘ഹാദിയ’അതിനു ഏറ്റവും നല്ല ഉദാഹരണമാണ്.

നാളെ സ്വന്തം ശരീരം പോലും നമ്മൾക്കെതിരെ സാക്ഷിപറയുന്ന നേരത്ത് ദീനീപ്രവർത്തനങ്ങൾക്കും,ജ്ഞാനസമ്പാദനത്തിനുമായി മാറ്റിവെയ്ക്കുന്ന സമയം നമ്മൾക്കൊരു മുതൽ കൂട്ടാവും എന്നകാര്യത്തിൽ തർക്കമില്ല.

വരും നാളുകളിൽ ‘ഹാദിയ’ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്…….
ദുആ വസ്യീയത്തോടെ……

ആഷ്നസുൽഫിക്കർ
ഉമൈറ, റുവി ക്ലാസ്സ്‌റൂം ,  ഒമാൻ

ഇതാണ് എന്റെ ഹബീബ്….

അബ്ദുൽ മുത്തലിബിന്റെ ഇളയമകനു ഒരു കുഞ്ഞു صلى الله عليه وسلم പിറന്നപ്പോൾ…  യത്തീമായ കുട്ടി എന്ന് സഹതപിച്ചവർക്കൊക്കെ തെറ്റി… പിറന്നുവീണതു റബ്ബിൻ ഹബീബാണെന്നു صلى الله عليه وسلم ആരറിഞ്ഞു…  കണ്ണിൽ സുറുമയെഴുതി …  ചേലാകർമം ചെയ്യപ്പെട്ടവരായിട്ടത്രേ ആ പൈതൽ  صلى الله عليه وسلم മിഴി തുറന്നത്…. പൊന്നുമ്മ ആമിനാബീവിക് ചിലതൊക്കെ വ്യക്തമായി കിട്ടിയപ്പോൾ… കിസ്രായുടെ കോട്ടകൊത്തളങ്ങൾ ഒന്നു കുലുങ്ങിയപ്പോൾ കിസ്രയുടെ അധിപൻ ഒന്നു കിടുങ്ങിയോ… സാവ തടാകം വറ്റിയപ്പോൾ……. ആർകെങ്കിലും അസ്വാഭാവികത തോന്നിയോ… صلى الله عليه وسلم

ആമിനാബീവിന്റെ പൊന്നോമന صلى الله عليه وسلم കു പാലൂട്ടാൻ ഭാഗ്യം കിട്ടിയ പോറ്റുമ്മ ഹലീമ  ബീവി…  കളികൂട്ടുകാരി ഷൈമാകു അറിഞ്ഞിരുന്നുവോ ഞാൻ കളിക്കുന്നത് ഉമ്മുൽ ഖുറയുടെ  എല്ലാ  ലോകത്തിന്റെ നായകരോടൊപ്പം ആണെന്നു…
ദാരിദ്ര്യത്തിന് തീച്ചൂളയിൽ അകപ്പെട്ടിരുന്ന ഹലീമ ബീവി തൻ വീട്ടിൽ സുഭിക്ഷത വന്നത് എവിടുന്നാ…  മെലിഞ്ഞൊട്ടിയ ആടുകൾ തടിച്ചു കൊഴുത്തതും ചരിത്രമാ… صلى الله عليه وسلم

തൗഹീദിന് സത്യസരണി ഉയർത്തിയത് കൊണ്ട് കണ്ണിലെ കരടായി ഉറ്റവർക് പോലും… ശി’ബു അബൂഥാലിബിൽ നിങ്ങൾ ബഹിഷ്കരിച്ചതു നാളെ സ്വർഗം ഉൽഘടനം ചെയുന്ന സയ്യിദരെയാണെന്നു നിങ്ങക്ക് അറിയാമോ… صلى الله عليه وسلم

ഉഹ്ദിന് താഴ്‌വാരത്തു മുത്തിൻ തിരു അധരമൊന്നു മുറിഞ്ഞപ്പോൾ ملكل امين കുതിച്ചെത്തിയത് എന്തിനാന്നോ തിരു നിണ തുള്ളികൾ എങ്ങാനും ഭൂമിയിൽ പതിച്ചാൽ അവിടം പിന്നൊന്നും തളിർക്കില്ലാത്രേ  ……. صلى الله عليه وسلم

ഇതാണ് എന്റെ ഹബീബ്…… എന്റെ സയ്യിദ്, എന്റെ എല്ലാമെല്ലാം……. صلى الله عليه وسلم.
صلى الله عليه وسلم

അല്ലാഹ് ഖൽബറിഞ്ഞുള്ള ഇശ്ഖ് ഞങ്ങളിൽ കനിയേണം  അല്ലാഹ് امين يارب العالمين

Abshan.
Mathra Class Room, Oman