Categories
Uncategorized

ആഘോഷം ആഭാസകരമാവുമ്പോള്‍

      റമളാനിന്റെ പൊന്നമ്പിളി മാനത്ത്‌ തെളിയുന്നതോടെ വിശ്വാസികളുടെ മനതാരില്‍ ആനന്ദത്തിന്റെ തിര മറിയുകയായി. “”അല്ലാഹവേ, റജബിലും ശഅബാനിലും നീ ഞങ്ങള്‍ക്ക്‌ ബർക്കത്ത്‌ നല്‍കേണമേ, റമളാനിലേക്ക്‌ ഞങ്ങളെ എത്തിക്കേണമേ” എന്ന പ്രാർത്ഥനാ മന്ത്രവുമായി വിശ്വാസി ലോകം രണ്ട്‌ മാസങ്ങള്‍ക്കു മുമ്പേ തന്നെ റമളാനിലേക്കുള്ള പ്രയാണത്തിന്റെ മുന്നൊരുക്കത്തിലാണ്‌. നീണ്ട  കാത്തിരിപ്പിന്നൊടുവില്‍ ആഗതമവുന്ന റമളാനിനെ അങ്ങേ അറ്റത്തെ ആദരവോടെയും പവിത്രതയോടെയും വിശ്വാസി സമൂഹം നെഞ്ചിലേറ്റുന്നു.

       സുകൃതങ്ങളുടെ വസന്തമാണ്‌ റമളാന്‍. എങ്ങും എവിടെയും പുണ്യങ്ങളുടെ പൂമരങ്ങള്‍പൂത്തുലഞ്ഞു സൗരഭ്യം വിതറുന്ന വിസ്‌മയകരമായ കാഴ്‌ചക്കാണ്‌ റമളാന്‍ സാക്ഷിയാവുന്നത.്‌

     ലോകത്ത്‌ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും പഠന ഗവേഷണങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിശുദ്ധ ഖുർആനിന്റെ അവതരണ മാസവും കൂടെയാണ്‌ റമളാന്‍. ഈ പുണ്യ ദിനങ്ങളില്‍ ഒരു ഫൈനല്‍ പരീക്ഷക്ക്‌ തയ്യാറെടുക്കുന്ന പഠിതാവിനെപ്പോലെ ലോക മുസ്‌ലിംകള്‍ മുഴുവഌം  വിശുദ്ധ ഗ്രന്ഥം വായിച്ചു തീർക്കാനൂം സല്‍ക്കർമ്മങ്ങളില്‍ മുന്നേറാഌം ജാഗരൂകരാവുന്നു.

        “അസ്സലാമു അലൈക യാ ശഹ്‌റു റമദാന്‍’ എന്നു പറഞ്ഞ്‌ അവസാനത്തെ വെള്ളിയാഴ്‌ച ഖത്വീബുമാർ റമദാനിനെ യാത്രയയക്കുമ്പോള്‍ വിശ്വാസികളുടെ നെഞ്ച്‌ പിടയുകയാണ്‌. എന്നാല്‍ പുത്തഌടുപ്പും കുഞ്ഞുവളകളും മാലയും മൈലാഞ്ചിയുമായി കുഞ്ഞു മക്കള്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ തിടുക്കം കൂട്ടുന്നു.

        റമളാനിന്റെ ദിനരാത്രങ്ങള്‍ ഓരോന്നായി കടന്നൂപോകുമ്പോള്‍
കുഞ്ഞു മനസ്സുകള്‍ ആഹ്‌ളാദ ഭരിതമാണ.്‌ പുത്തഌടുപ്പിലേക്കും മിന്നൂം  വളകളിലേക്കും നോക്കി നോമ്പെത്രയായി എന്ന്‌ തിരക്കുന്നു അവർ……! ആചോദ്യത്തിന്റെ മാസ്‌മരികതയില്‍ വിടരുന്ന കണ്ണുകളില്‍ വാരിയെടുത്തു ഉമ്മ വെച്ചിരുന്ന അസുലഭ നിമിഷങ്ങള്‍…….! വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രം കാണാറുള്ള നെയ്‌ച്ചോറിനെ പ്രതീക്ഷിച്ച്‌ കൊതിയൂറൂം മനസോടെ കാത്തിരുന്ന കുഞ്ഞുകാലം….!

      എന്നാല്‍  റമളാനിന്റെ വിട വാങ്ങല്‍ വിശ്വാസിയുടെ ഹൃദയാന്തരത്തില്‍ തീർക്കുന്ന നോവുകളെ മായ്‌ക്കാനാണ്‌ ശവ്വാലിന്‍ പൊന്നമ്പിളി പിറക്കുന്നത്‌.
നോവുകള്‍ മാറ്റിവെച്ച്‌ വിശ്വാസി സമൂഹം ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നു. അത്‌ മനസില്‍ ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും തിരി തെളിയിക്കുന്നു. പരസ്‌പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പുതുനാമ്പുകള്‍ എങ്ങും അലയടിക്കുന്നൂ. മുസ്‌ലിം സമൂഹം ഹൃദ്യമായി തങ്ങളുടെ ആഘോഷത്തെ ആസ്വദിക്കുന്നു

       എന്നാല്‍ ആഘോഷത്തിന്റെ സത്തയും തനിമയും ചോർന്നു പോകുന്ന ഒരു കാലത്തിലാണ്‌ നാം നിലകൊള്ളുന്നത്‌. ഒരു മാസം കൊണ്ട്‌  നേടിയെടുത്ത ആത്‌മീയാഌഭൂതി ഒരു ദിവസം കൊണ്ട്‌ കളഞ്ഞു കുളിക്കുന്ന ആഭാസമനായിപ്പോവരുത്‌. അരുതായ്‌മകളെ നാം തിരിച്ചറിയണം
ആഘോഷത്തെ ഇസ്‌ലാം വിലക്കിയിട്ടില്ല. ചില അതിർ വരമ്പുകള്‍ നിശ്‌ചയിച്ചെന്നു മാത്രം.

     ഈ പുണ്യ ദിനങ്ങളില്‍ നാം നേടിയെടുത്ത ആത്‌മീയ ചൈതന്യം ജീവിതാന്ത്യം വരെ തിരി കെടാതെ സൂക്ഷിക്കാഌം റയ്യാനിന്‍ വതായനമില്‍ മാടിവിളിക്കുന്ന വ്രത ശുദ്ധിയുടെ നിറവില്‍ മനസ്സ്‌ കുളിരണിയാഌം സർവ്വ ലോക രക്ഷിതാവ്‌ നമ്മെ അഌഗ്രഹിക്കട്ടെ.

നഫീസ എ
റിഫ ക്ലാസ്‌ റൂം
ബഹ്‌റൈന്‍

Leave a Reply

Your email address will not be published. Required fields are marked *