റയ്യാൻ തുറക്കുന്ന റമളാൻ

റമളാനിൻ
പൊന്നമ്പിളി വാനിൽ വിരിഞ്ഞു
റഹ്മത്തിൻ മാലാഖമാർ ഇറങ്ങിടും
റബ്ബിൻ വചനമിറങ്ങിയ മാസം
റൈഹാനിൻ സുഗന്ധവുമായ്
റയ്യാൻ വാതിൽ തുറക്കുന്ന റമളാൻ
ആദ്യപത്തിൽ റബ്ബിൻ അനുഗ്രഹം
കാരുണ്യപ്പൂമഴ പെയ്യും ദിനങ്ങൾ
മദ്ധ്യപത്തിൽ പാപമോചനം
പാപങ്ങൾ കഴുകുവാനുള്ള പാതി
അന്ത്യപത്തിൽ നരകമോക്ഷം
ആയിരമായിരം പാപികൾക്ക് മോക്ഷം
ലൈലത്തുൽ ഖദ്ർ ഇറങ്ങുന്ന പുണ്യം
ആയിരം മാസങ്ങൾ ഒന്നിച്ചൊരുരാവ്
ആരാധനക്കേറ്റം അർഹമാം രാവ്
അഖിലോൻ  അനുഗ്രഹം ചൊരിഞ്ഞിടും രാവ്.
സാത്താനിൻ ശക്തി ക്ഷയിക്കും
പുണ്യങ്ങൾ പൂത്തുലയും ദിനങ്ങൾ
ഉലകമെങ്ങും വിശ്വാസികൾ
സൃഷ്ടാവിൻ സാമിപ്യം കരഗതമാക്കാന്‍
കാരുണ്യ കേതരമാം നാഥനോട്
കണ്ണീർ കടലോടെ ഇരന്നിടുന്നു….
സൈനബ് അബ്ദുറഹ്‌മാൻ 
റിയാദ് ചീഫ് അമീറ
ബദിയ ക്ലാസ്സ്‌റൂം
സൗദി അറേബ്യ

3 Replies to “റയ്യാൻ തുറക്കുന്ന റമളാൻ”

Leave a Reply

Your email address will not be published. Required fields are marked *