Categories
Uncategorized

തുരുമ്പെടുക്കുന്ന ഓർമ്മകൾ

മാമ്പഴക്കാലമായാൽ  ഞങ്ങൾ കുട്ടികൾ രാവിലെ അടുത്തുള്ള മാവുകളുടെ  ചുവട്ടിൽ
നിന്നും പലതരത്തിലുള്ള മാങ്ങകൾ പെറുക്കി കൂട്ടുമായിരുന്നു . തറവാട്ടിലെ മുറ്റത്തുള്ള നിറയെ പൂത്തുനിൽക്കുന്ന മുല്ല വള്ളിയിൽ കുലുക്കി, മുല്ലപ്പൂക്കൾ പാവാടയിൽ പെറുക്കി സ്‌കൂളിൽ പോവുന്നതിനു മുമ്പായി അത് കോർത്ത മാലയുണ്ടാക്കും. സ്‌കൂൾ കഴിഞജ് വരുന്ന വഴിയിൽ തോട്ടിൽ നിന്നും ചോറ്റുപാത്രത്തിൽ കുഞ്ഞു മീനുകളെ പിടിച്ചു കൊണ്ടുവരുന്നതും ഓർക്കുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടിക്കാലം ഇന്നത്തെ കുട്ടികൾ ടാബും കമ്പ്യൂട്ടറും തുടങ്ങിയ ഇലക്ട്രോണിക്  ഗാഡ്ജറ്റ്‌കളിൽ സമയം ചെലവഴിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു .
മുഹ്സിന ഗഫൂർ 
ദമ്മാം

One reply on “തുരുമ്പെടുക്കുന്ന ഓർമ്മകൾ”

masha allah!! ഒന്നു കൂടി തിരിച്ചു വരാൻ കൊതിക്കുന്ന… ഒരിക്കലും തിരിച്ചു വരാത്ത… മധുരമേറിയ ഒരുപാട് ഓർമ്മകൾ …
കുട്ടിക്കാലം !!!

Comments are closed.