പണ്ട്…..
അടുക്കിവെച്ച രിസാലകൾ
ബാല്യത്തിലെ ഒരു നേരം മ്പോക്കായിരുന്നു
കുഞ്ഞിളം ബുദ്ധിക്കു അന്നു ഹരം
അവസാനതാളുകൾ മാത്രമായിരുന്നു…
ഇന്ന്…
പലപ്പോഴും തലപുകഞ്ഞിട്ടുണ്ട്
രിസാലയുടെ ഭാഷയ്ക്കു മുന്നിൽ
അടുപ്പ് തൊട്ടു ചെങ്കോൽ വരെയും
രിസാല ചെന്നെത്തും
നിക്ഷ്പക്ഷതയുടെ
ഓരം ചേർന്ന്
ഒന്നു തീർച്ച
കൊന്നു തള്ളും
അഭിനവ കക്ഷിരാഷ്ട്രീയത്തിനു നേരെ
പ്രതിഷേധ ജ്വാല ഉയർത്താൻ
നാട്ടിൽ നടക്കും
നെറികേടിനു നേരെ
നേരിന്റെ പക്ഷം ചേരാൻ
ഇവിടെ
രിസാല മാത്രമേ ഉള്ളു
രിസാല മാത്രം
അതെ….
മൗനം പ്രമാണമാകുമ്പോൾ
അക്ഷരങ്ങൾ കലഹം കൂട്ടുകയാണ്…
ഷാനിദ അബ്ദുല്ല
മത്ര . ഒമാൻ
One reply on “രിസാലയുടെ ഭാഷ”
Masha Allah????