പ്രവാസത്തിൻ മുഷിഞ്ഞ ഇടനാഴിക്കുള്ളിൽ
നിനച്ചിരിക്കാതെ അറിവിന്‍റെ കേതാരമായ്
ഒഴുകിയെത്തിയ ഹാദിയാ…
നിൻപഠന മുറികളിൽ നിന്നെനിക്കു കിട്ടിയ ദിവ്യമാം അറിവുകൾ
എൻ അന്തരംഗങ്ങളിൽ നിറഞ്ഞ് തുളുമ്പുന്നു …
സന്താപത്തിൽ സമാശ്വസിപ്പിക്കാനും
സന്തോഷത്തിൽ കൂടിച്ചേരാനും
ദീനിനെ പുൽകിയ സ്നേഹ കുസുമങ്ങളെ സമ്മാനിച്ച ഹാദിയാ…
തീനിന്‍റെ ലോകത്ത് നിന്ന് ദീനിന്‍റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഹാദിയാ…
ബിസ്മിയുടെ ഗുണങ്ങളും ഹംദിന്‍റെ മഹത്ത്വവും
പഠിപ്പിച്ച ഗുരുക്കൻമാരുടെ ഓരോ വചനങ്ങളും എൻ കർണ്ണപുടങ്ങളിൽ നിന്നൊ ഴുക്കായ് ഹൃദയത്തിന്ന ന്തരാത്മാവിലേക്ക് പടർത്തിയ ഹാദിയാ…
നിന്‍റെ സാരഥിയായ് നിന്‍റെ കളങ്ങളിൽ നിറഞ്ഞ് നിന്നെ പുൽകിക്കൊണ്ട് മരണമെന്നെ കവർന്നെങ്കിൽ എന്ന് കൊതിക്കുന്നു ഹാദിയാ…
എങ്കിലെൻ കബറിടം നീ തന്ന ഗുരുക്കൻമാരുടേയും സ്വാലിഹാത്തുകളുടേയും തഹ് ലീലും തസ്ബീഹും കൊണ്ട് നിറച്ച് വിശാലമാക്കിത്തരില്ലയോ ഹാദിയാ…
രിഫ്സ സലിം
ഉമൈറ – ഗുബ്ര ക്ലാസ്സ്‌റൂം
ഒമാൻ
4 replies on “എന്നെ കൊതിപ്പിച്ച ഹാദിയ”
???
Masha allah
Ma sha Allah
Masha Allah ??
MashaAllah…..valare manoharam. Allahu anugrahikkatte…..